കൊച്ചി: പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പേപ്പതിയിലാണ് അപകടം ഉണ്ടായത്.
കെട്ടിട നിര്‍മ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടം. മൂന്ന് നില കെട്ടിടം നിര്‍മ്മിക്കാനായി മണ്ണ് മാറ്റുകയായിരുന്നു ഇതര സംസ്ഥാന തൊഴിലാളികള്‍. വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
വീടിന് സമീപം മതില് കെട്ടുമ്പോഴായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടം സംഭവിച്ചത്.കമ്പി നിരത്തിയതിനു മുകളിലായി കുഴിയില്‍നിന്നാണു ജോലി ചെയ്തിരുന്നത്. മണ്ണ് ഇടിഞ്ഞതോടെ തൊഴിലാളികള്‍ താഴ്ചയിലേക്കു വീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: