തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ആരോപണ വിധേയന് സിപിഐഎം നേതാവ് എം.എം മണിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാവുന്നു. എം.എം മണിയുമായി അടുത്ത ബന്ധമുള്ള എസ്എഫ്ഐ പ്രവർത്തകനാണ് അക്ഷയ്. ഈ അക്ഷയാണ് വയനാട്ടിലെ കോളെജ് ഹോസ്റ്റലില്‍ നിന്നും അവധിയ്‌ക്കായി തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്ന സിദ്ധാർത്ഥിനെ കോളെജിലേക്ക് തിരികെ വരാന്‍ വിളിച്ചതെന്ന് പറയുന്നു. പാതി വഴിയില്‍ എത്തിയ സിദ്ധാര്‍ത്ഥ് തിരികെ കോളെജില്‍ എത്തിയപ്പോഴാണ് അവിടെ റാഗിങ്ങും ക്രൂരമായ ആക്രമണവും നടന്നത്.
ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നത്തിലയും അക്ഷയും എം.എം. മണിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരോപണവുമായി എത്തിയിരിക്കുന്നത്. “സിദ്ധാർത്ഥിനെ നിഷ്ഠൂരമായി കൊന്ന് കെട്ടി തൂക്കി. ചുമത്തിയിരിക്കുന്നത് ദുർബലമായ വകുപ്പുകൾ. സെക്ഷൻ 302 ചേർത്ത് കേസെടുക്കുന്നതിന് പകരം 306 ആണ് ചുമത്തിയിരിക്കുന്നത്. കേസ് തേച്ചുമാച്ച് കളയാൻ സിപിഎം ശ്രമിക്കുകയാണ് . അക്ഷയിനെ ഇത് വരെ കേസില്‍ പ്രതി ചേർത്തിട്ടില്ല. എം.എം.മണിയുടെ നേതൃത്വത്തിലുള്ള ഇടുക്കി പാർട്ടി നേതൃത്വം കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. “- രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തവരാണ് സിദ്ധാർത്ഥിനെ കൊന്ന് കെട്ടി തൂകിയത്. കൊലപാതകങ്ങൾ നടത്താൻ എസ്എഫ്ഐക്ക് കോളജുകളിൽ പ്രത്യേക സെല്ലുകളുണ്ട്. കൊടി സുനിയെപ്പോലുള്ള ഭീകരന്മാരാണ് ഇവർക്ക് ട്രെയിനിംഗ് നൽകുന്നതിനും രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: