കാസര്‍കോട്: യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. മിയാപദവ് സ്വദേശി ആരിഫ് (21) മരിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ് .
പൊലീസ് അന്വേഷണത്തിലാണ് ആരിഫിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായത്. മര്‍ദ്ദനം മൂലം ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്.
ലഹരി ഉപയോഗിച്ച് വീട്ടില്‍ സ്ഥിരം പ്രശ്നം ഉണ്ടാക്കുന്നതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: