കോതമംഗലം : കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത കേസില്‍ മാത്യു കുഴല്നാടന് എം എല്‍ എയ്ക്കും മുഹമ്മദ് ഷിയാസിനും ഉപാധികളോടെ ജാമ്യം. 50000 രൂപയുടെ ബോണ്ട് കെട്ടിവെക്കണം. കുറ്റപത്രം സമര്‍പ്പിക്കും വരെയോ മൂന്ന് മാസം വരെയോ കോതമംഗലം പൊലീസ് സ്റ്റേഷന് പരിധിയില്‍ കയറരുത്. സംസ്ഥാനം വിട്ടു പോവുകയുമരുത് ന്നെിങ്ങനെയാണ് ഉപാധികള്‍.
പൊതുമുതല്‍ നശിപ്പിച്ചതിന് തെളിവുകളില്ല എന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധം പരിധി വിട്ടെന്ന് വ്യക്തമാണെങ്കിലും അത് ജാമ്യം നിഷേധിക്കാനോ, കസ്റ്റഡിക്കോ പര്യാപ്തമല്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി ആവശ്യം കോടതി നിരസിച്ചു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും വൈരുധ്യമുണ്ടെന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ കോതമംഗലത്തെ പ്രതിഷേധം മനപ്പൂര്‍വമാണെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. പ്രതികള്‍ നടത്തിയ അക്രമസംഭവത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ തയാറാണെന്നും പ്രോസിക്യൂഷന് വാദിച്ചിരുന്നു. സംഭവത്തില്‍ പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ആവശ്യം.
കോതമംഗലത്തെ സമരപ്പന്തലില്‍ നിന്നാണ് പൊലീസ് കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്. കാട്ടാന കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലായിരുന്നു അറസ്റ്റ്. കോതമംഗലത്തെ സമരത്തില്‍ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.മൃതദേഹവും വഹിച്ചുകൊണ്ട് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ നിന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് മുമ്പ് എടുത്തു കൊണ്ടുപോയതിനാണ് മാത്യു കുഴല്നാടന് എംഎല് എഉള്‍പ്പടെ കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരെ കേസ് എടുത്തത്.
ആശുപത്രിയില്‍ അക്രമം , മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ്. റോഡ് ഉപരോധിച്ചതിന് ഡീന്‍ കുര്യാക്കോസ് എം പി, മാത്യു കുഴല്നാടന് എംഎല്‍എ അടക്കമുള്ളവര്‍ പ്രതി പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: