റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹം ആഘോഷമാക്കുകയാണ്. പ്രശസ്ത ബോളിവുഡ് താരങ്ങൾ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ഇപ്പോഴിതാ വിവാഹ വേദിയിൽ നിന്നുള്ള ഷാരൂഖ് ഖാന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ജയ് ശ്രീറാം വിളിച്ചുകൊണ്ടുള്ള ഷാരൂഖിന്റെ വീഡിയോയാണിത്. ശനിയാഴ്ച രാത്രി ബോളിവുഡ് താരങ്ങൾ അടക്കം അണിനിരന്ന പരിപാടിയുടെ അവതാരകനായി എത്തിയത് ഷാരൂഖ് ഖാൻ ആയിരുന്നു. അംബാനി കുടുംബത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്യാനായി വേദിയിലെത്തിയ ഷാരൂഖ് ജയ് ശ്രീ റാം എന്ന് അഭിവാദ്യം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
‘ജയ് ശ്രീറാം നിങ്ങളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് അംബാനി കുടുംബത്തിലെ മുതിർന്നവരെ ഷാരൂഖ് അഭിവാദ്യം ചെയ്തത്. പവർ ഗേൾസ്, അംബാനിയുടെ മാലാഖമാർ എന്നിങ്ങനെയാണ് അദ്ദേഹം കുടുംബത്തിലെ സ്ത്രീകളെ വിശേഷിപ്പിച്ചത്. സരസ്വതി, പാർവതി, ലക്ഷ്മി ദേവിമാരെ പോലെയാണ് അംബാനി കുടുംബത്തിലെ മുതിർന്ന സ്ത്രീകളെന്നും അവരുടെ പ്രാർത്ഥനയാണ് ഈ കുടുംബത്തെ ഒരുമിച്ച് നിർത്തുന്നതെന്നും ഷാരൂഖ് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: