കൊച്ചി: കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സന്തോഷ് മാധവന് ചികിത്സയിലിരിക്കെ മരിച്ചു.
. ചൊവ്വാഴ്ച രാത്രിയാണു സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് സന്തോഷ് മാധവന് എന്ന സ്വാമി അമൃത ചൈതന്യയെ കോടതി 16 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഗള്‍ഫ് മലയാളിയായ സ്ത്രീയില്‍ നിന്ന് 45 ലക്ഷം തട്ടിച്ചു എന്ന കേസും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. ആയുധ കള്ളക്കടത്ത് കേസില്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന രാജ്യാന്തര കുറ്റവാളി പട്ടികയിലും പേരുണ്ടായിരുന്നു.
2009 മേയിലാണ് സന്തോഷ് മാധവനെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 16 വര്‍ഷം തടവിന് വിധിച്ചത്. എട്ടുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2017ല്‍ ജയില്‍മോചിതനായി. പിന്നീട് പുറംലോകവുമായി അധികം ബന്ധമില്ലാതെയായിരുന്നു
സന്തോഷ് മാധവന് അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: