തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റെക്കോർഡിട്ട് സ്വർണവില. ഇന്നലത്തെ റെക്കോർഡ് വിലയെ മറികടന്നാണ് ഇന്നും വർദ്ധനവുണ്ടായിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 47,760 രൂപയാണ്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണിയിൽ 25 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണി വില 5,970 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: