തിരുവനന്തപുരം: അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടുന്നതിനായി വീണ്ടും ‘ഓപ്പറേഷൻ ഓവർലോഡ്’ പദ്ധതിയുമായി വിജിലൻസ്. മിന്നൽ പരിശോധനയിലൂടെയായിരിക്കും ‘ഓപ്പറേഷൻ ഓവർലോഡ്’ അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടുക.
രൂപമാറ്റം വരുത്തി വാഹനങ്ങൾ ഓവർ ലോഡ് കയറ്റുന്നതും വിജിലൻസ് പ്രത്യേകമായി പരിശോധിക്കും.സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം. പോയ വർഷങ്ങളിലും വിജിലൻസ് ‘ഓപ്പറേഷൻ ഓവർലോഡ്’ നടത്തിയിട്ടുണ്ട്.
അമിതഭാരം കയറ്റുന്ന വാഹനങ്ങൾക്ക് പുറമെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ വാഹനങ്ങളും ഇത്തരത്തിൽ പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. നിയമലംഘനം കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും.അമിതഭാരം കയറ്റി പോകുന്നതിനായി വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുണ്ടോ എന്നതും വിജിലൻസിൻറെ പരിശോധനാ പരിധിയിൽ വരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: