തൃശൂർ: അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസമേഖലയിൽ കാട്ടാനയിറങ്ങി. വെറ്റിലപ്പാറ പത്തയാറിലാണ് ആനയിറങ്ങിയത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പന തോട്ടത്തിൽ രണ്ട് കാട്ടാനകൾ തമ്പടിച്ചിരിക്കുന്നതായാണ് വിവരം.
കാലങ്ങളായി ഇവിടെ കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. നിലവിൽ വനം വകുപ്പിന്റെ ആർആർടി സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ആന ഇറങ്ങിയതിനാൽ ചാലക്കുടി- അതിരപ്പിള്ളി റോഡിലെ ഗതാഗതം നിലച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കുറച്ച് ദൂരേക്ക് മാറ്റി വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. 300 മീറ്റർ ദൂരെ വീടുകളും പെട്രോൾ പമ്പും അടക്കം ജനവാസമേഖലയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: