കൊച്ചിൻ പോർട്ട് ട്രസ്റ്റിന് കീഴിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോജക്ട് കൺസൾട്ടന്റ്, പ്രോജക്ട് കൺസൾട്ടന്റ്, ജൂനിയർ പ്രോജക്ട് കൺസൾട്ടന്റ് എന്നീ തസ്തികകളിലേക്കുള്ള താത്കാലിക നിയമനമാണ് നടത്തുന്നത്. താത്പര്യമുള്ള ബിരുദ വിദ്യാർത്ഥികൾക്ക് 17 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
55 വയസുവരെയാണ് ഉയർന്ന പ്രായപരിധി. ഇ-മെയിൽ മുഖേന മാർച്ച് 22 വരെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. സീനിയർ പ്രോജക്ട് കൺസൾട്ടന്റ് തസ്തികയിലേക്ക് മാസ്‌റ്റേഴ്‌സ് അല്ലെങ്കിൽ ബാച്ചിലർ ബിരുദമാണ് യോഗ്യത. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സിൽ എഞ്ചിനീയറിംഗിൽ 10 വർഷം അല്ലെങ്കിൽ അതിൽ കൂടുതൽ ഹരിത ഊർജ്ജ പദ്ധതികളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. സോളാർ/ ഷോർ പവർ പോലെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജവും വൈദ്യുതി വിതരണവും, ഏതെങ്കിലും ഉൾപ്പെടുന്ന മറ്റ് പ്രധാന പദ്ധതികൾ എന്നീ മേഖലകളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
പ്രോജക്ട് കൺസൾട്ടന്റ് തസ്തികയിൽ ഇലക്ട്രിക്കലിൽ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അഞ്ച് വർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ജൂനിയർ പ്രോജക്ട് കൺസൾട്ടന്റ് (ഗ്രീൻ പ്രോജക്ട്സ്) തസ്തികയിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഡിപ്ലോമ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് യോഗ്യത ഉണ്ടായിരിക്കണം. മൂന്ന് വർഷം അല്ലെങ്കിൽ അതിൽ കൂടുതൽ വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 30,000 രൂപ മുതൽ 65,000 രൂപ വരെ ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള ആപ്ലിക്കേഷൻ പൂരിപ്പിച്ച് ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: