മുംബൈ: പാരമ്പര്യ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കുന്ന പ്രതിപക്ഷത്തിന്റെ ഇൻഡി മുന്നണിയിലെ നേതാക്കളെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്‌ട്രയിൽ ഇന്നലെ നടന്ന റാലിയിൽ ജനാധിപത്യം ശക്തിപ്പെടുത്തുന്നവർക്ക് വോട്ടുചെയ്യാൻ യുവാക്കളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
“സോണിയ ഗാന്ധിയുടെ ‘രാഹുൽ യാൻ’ വിക്ഷേപണം 19 തവണ ദയനീയമായി പരാജയപ്പെട്ടു. ഇരുപതാമത്തെ ശ്രമത്തിനുള്ള ശ്രമങ്ങൾ തുടരുകയാണ്, ”-വടക്കൻ മഹാരാഷ്‌ട്രയിലെ ജൽഗാവ് ജില്ലയിൽ യുവജന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഷാ പറഞ്ഞു.
ചൊവ്വാഴ്ച സംസ്ഥാനത്തെ അകോല, ജൽഗാവ്, ഛത്രപതി സംഭാജിനഗർ എന്നിവിടങ്ങളിലെ പര്യടനത്തിനിടെ യുവാക്കൾക്ക് ബിജെപിയിൽ മാത്രമേ അവസരം ലഭിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പാർട്ടികൾക്ക് വോട്ട് ചെയ്യണമെന്നും അവർക്കൊപ്പം നിൽക്കണമെന്നും ഷാ റാലികളിൽ കാണികളോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: