ആലുവ : നിരവധി മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയിൽ. അടിമാലി വെള്ളത്തൂവൽ ഇരുന്നൂറു ഏക്കർ ചക്കിയാങ്കൽ വീട്ടിൽ പത്മനാഭൻ (64) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
ജനുവരി ഇരുപതിന് രാത്രി മുടിക്കൽ ഷറഫിയ സ്കൂളിന്റെ ഓഫീസ് പൊളിച്ച് അകത്ത് കയറി മോഷണം നടത്തുകയും പള്ളി വക ഭണ്ഡാരം പൊളിച്ചു മോഷണം നടത്തുകയും ചെയ്തതിനാണ് പെരുമ്പാവൂർ പോലീസ് ഇയാളെ പിടികൂടിയത്. തൃശ്ശൂർ പോട്ടൂർ എന്ന സ്ഥലത്ത് ഒളിവിൽ കഴിയവെ ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ജനുവരി ഏഴിന് തൃശൂർ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഇയാൾ മോഷണം നടത്തി വരികയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ കുറവിലങ്ങാട്, കൊടകര, മണ്ണുത്തി, ഒല്ലൂർ, മാള പോലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയതായി ഇയാൾ പറഞ്ഞു. ഇതിൽ മാള സ്റ്റേഷൻ പരിധിയിൽ രണ്ടു മോഷണങ്ങളും മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധി മൂന്നു മോഷണങ്ങളും ഇയാൾ നടത്തിയിട്ടുണ്ട്.
കൊടകരയിൽ നിന്ന് മോഷണം നടത്തി വീട്ടിൽ തിരിച്ചെത്തിയ സമയം വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത് . 1985 മുതൽ മോഷണം തൊഴിലാക്കിയ ഇയാൾ 35 ഓളം മോഷണ കേസിൽ പ്രതിയാണ്. 1987 ൽ ഊന്നുകല്ലിൽ ഒരു സ്ത്രീയെ മോഷണം നടതുന്നയതിനിടയിൽ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.
ഇൻസ്പെക്ടർ എം.കെ.രാജേഷ്, എസ്.ഐമാരായ ടോണി.ജെ.മറ്റം, റെജിമോൻ എ.എസ്.ഐ പി.എ.അബ്ദുൾ മനാഫ്, സി.പി.ഒ മാരായ കെ.എ.അഭിലാഷ്, മുഹമ്മദ് ഷാൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: