തൃശ്ശൂർ: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം തുടരുന്നു. തൃശൂരും കോഴിക്കോട്ടും ഇന്ന് രണ്ട് പേർ മരിച്ചു. തൃശ്ശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് സംഭവം. വാച്ചുമരം കോളനിയിൽ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വൽസല (43) ആണ് മരിച്ചത്.
കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു വത്സല. അപ്പോഴാണ് കാട്ടാന ആക്രമിച്ചത്. മൃതദേഹം കാട്ടിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിലാണ് വയോധികൻ മരിച്ചത്. പാലാട്ടി അബ്രഹാം (70) ആണ് മരിച്ചത്. കൃഷിയിടത്തിൽവെച്ച് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
തിങ്കളാഴ്ച കക്കയത്തിന് സമീപം കൂരാച്ചുണ്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ കാടുകയറ്റി വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: