പത്ത് മുതല്‍ അഞ്ച് മണിവരെയുള്ള സര്‍ക്കാര്‍ ജോലി എന്നതാണ് സുരക്ഷിതമായ തൊഴില്‍ സങ്കല്പം. യൂണിയന് സമരം, ധര്‍ണ്ണ, ഹര്‍ത്താല്‍, ബന്ദ് ദിവസങ്ങള്‍ അധികലീവുകള് കിട്ടും. പിരിഞ്ഞുപോരുമ്പോള്‍ നല്ല ഒരു പെന്ഷന് മരിയ്ക്കുന്നത് വരെ കിട്ടുകയും ചെയ്യും. എന്നാല്‍ ലോകത്താകെ തൊഴില്‍ സങ്കല്പങ്ങള് മാറുകയാണ്. തൊഴില്‍ സ്ഥിരത എന്നതെല്ലാം അധികം വൈകാതെ പഴങ്കഥയാകും. ആ നിലയ്ക്കാണ് കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ലോകത്തെ മാറ്റി മറിക്കുന്നത്.
യുവാക്കളില്‍ ചിലരെല്ലാം പുതിയതൊഴില്‍ മേഖലകള്‍ വെട്ടിപ്പെടിക്കുന്നുണ്ട്. അവരില്‍ പലരും മുഴുകുന്ന ഒരു മേഖലയാണ് കണ്ടന്റ് ക്രിയേഷന്. സമൂഹമാധ്യമങ്ങള്‍ക്കോ, വീഡിയോ ചാനലുകള്‍ക്കോ ആവശ്യമായ പുതുമ നിറഞ്ഞ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുക. സോഷ്യല്‍ മീഡിയയുടെയും മൊബൈല്‍ ഫോണുകളുടെയും ഇക്കാലത്ത് പുതിയ ഉള്ളടക്കങ്ങള്‍ തേടുകയാണ് കാഴ്ചക്കാര്‍. അത് തമാശയായാലും, വാഹനങ്ങളായാലും പെറ്റുകളെക്കുറിച്ചുള്ളതായാലും ട്രാവല്‍ ആയാലും പുതിയ ഉല്പന്നങ്ങള് പരിചയപ്പെടുത്തലായാലും.
അതില്‍പ്പെട്ട ഒരാളാണ് സഞ്ജു. മുഴുവന്‍ പേര് സഞ്ജു സെഹ്രാവത്ത്. നിങ്ങളില്‍ പലര്‍ക്കും സഞ്ജുവിനെ അറിയാം. ഇദ്ദേഹം ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാണ്. 2.13 ദശലക്ഷം സബ്സ്ക്രൈബര്‍മാരുള്ള ഒരു യൂട്യൂബറാണ് ഇദ്ദേഹം. മോട്ടിവേഷനല്‍ വീഡിയോസ് വഴിയാണ് സഞ്ജു സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരെ നേടിയത്. ഏത് സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരെയും ഏത് പ്രായക്കാരെയും ആകര്‍ഷിക്കുന്ന കണ്ടന്റുകളാണ് സഞ്ജു തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെക്കാറുള്ളത്. പുതിയ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഷോര്‍ട്ട് ഫിലിമുകള്‍ സഞ്ജു ഷെഹ്റാവത്തിന്റെ യുട്യൂബ് കണ്ടന്റുകളില്‍ പ്രധാനമാണ്.
യൂട്യൂബില്‍ നിന്നും കിട്ടിയ പണം കൊണ്ട് സഞ്ജു വാങ്ങിയ വാഹനം ഏതെന്നോ? എസ്യുവികളുടെ പട്ടികയില്‍ ഏറ്റവും മുകളില്‍ സ്ഥാനം പിടിക്കുന്ന മെര്‍സിഡീസ് ബെന്‍സ് ജി63 എഎംജി. ജി-വാഗണ്‍ എന്നും ഈ വാഹനം അറിയപ്പെടുന്നു.
ഇന്ത്യയടക്കം ഈ ഭൂലോകത്തെ ഏറ്റവും ജനപ്രിയമായ ലക്ഷ്വറി ഈ മെര്‍സിഡീസ് മോഡലിനെ ജി-വാഗണ്‍ എന്നാണ് പൊതുവേ വിളിക്കാറുള്ളത്. സിനിമ താരങ്ങള്‍, വ്യവസായികള്‍, സ്പോര്‍ട്സ് താരങ്ങള്‍ എന്ന് തുടങ്ങി സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയിലുള്ള വ്യക്തികളുടെ ഇഷ്ട വാഹനമാണ് മെര്‍സിഡീസ് ബെന്‍സ് ജി വാഗണ്‍. വില കേട്ടാലാണ് നിങ്ങള്‍ ഞെട്ടുക. ഒന്നരക്കോടി രൂപ. ഇന്ന് ഏത് ജോലി ചെയ്താലാണ് ഇത്രയും വില കൂടിയ വാഹനം സ്വന്തമാക്കാന്‍ സാധിക്കുക?
2017 മോഡല്‍ മെര്‍സിഡീസ് ബെന്‍സ് ജി63 എഎംജി കാര്‍ ആണ് 2023 ല്‍ സഞ്ജു വാങ്ങിയത്. ആഡംബര എസ്യുവി ആണ്. നല്ല കാശുകാര്‍ക്ക് മാത്രമേ ഈ വാഹനം കൊണ്ടുനടക്കാന്‍ കഴിയൂ. ലിറ്ററിന് രണ്ട് മുതല്‍ മൂന്ന് കിലോമീറ്റര്‍ വരെ മാത്രമേ മൈലേജ് കിട്ടൂ. കാറില്‍ ഒരു മാസം 1 ലക്ഷം മുതല്‍ 1.50 ലക്ഷം രൂപ പെട്രോള്‍ അടിക്കാന്‍ മാത്രം ചെലവാക്കേണ്ടി വരും. പക്ഷെ കാറിന്റെ പെര്‍ഫോമന്‍സില്‍ നല്ല മതിപ്പാണ് സഞ്ജുവിന്.
ഈ എസ്യുവി സര്‍വീസ് ചെയ്യണമെങ്കില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ വരെ ചെലവാകും. സമൂഹത്തിലെ അതിസമ്പന്നര്‍ മാത്രം വാങ്ങുന്ന ഈ ആഡംബര എസ് യുവി സ്വന്തമാക്കിയ ഈ യൂട്യൂബര്‍ ഇന്ന് യുവാക്കള്‍ക്ക് ഹരമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: