ന്യൂദല്‍ഹി: സന്ദേശ്ഖാലിയില്‍ ക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എബിവിപി ദല്‍ഹിയിലെ ബംഗ ഭവനിലേക്ക് മാര്‍ച്ച് നടത്തി. ദല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ ബാരിക്കേഡുകള്‍ കടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.
മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ എബിവിപി സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്. രാജ്യത്തെ അഞ്ഞൂറിലധികം കേന്ദ്രങ്ങളിലാണ് എബിവിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: