എറണാകുളം; പിറവത്ത് രാമമംഗലത്ത് മംഗലത്തുമനയിൽ വൻ തീപിടിത്തം. രാമമംഗലത്തിന്റെ ചരിത്രവുമായി വളരെയധികം ഇഴുകി ചേർന്ന മനയിലാണ് തീപിടിത്തം ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്റും ഹൈസ്‌കൂൾ സ്ഥാപക മാനേജരുമായ മംഗലത്ത് രാമൻ നമ്പൂതിരിയുടെ മനയാണിത്.
ലളിതാംബിക അന്തർജനത്തിന്റെ പ്രസിദ്ധ നോവലായ അഗ്‌നിസാക്ഷിയിലും മനയെക്കുറിച്ച് പരാമർശമുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. കനത്ത നാശനഷ്ടം ഉണ്ടായതായാണ് വിവരം. രാമമംഗലത്ത് നിന്നും ഊരമനയിലേക്കുള്ള റോഡരികിലായി മെതിപാറയ്‌ക്ക് സമീപമാണ് മന സ്ഥിതി ചെയ്യുന്നത്.
അടുത്തിടെ മനയിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നെങ്കിലും ആരും തന്നെ താമസിക്കുന്നില്ല. സമീപ പ്രദേശവാസികളാണ് തീപിടിത്തം ആദ്യം കണ്ടത്. പിന്നാലെ മനയിൽ നിന്നും തീ പടർന്നു പൊങ്ങി. കൂത്താട്ടുകുളം, പിറവം എന്നിവിടങ്ങളിൽ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: