ബന്തടുക്ക: കുറ്റിക്കോലില്‍ കുടുംബ വഴക്കിനെത്തുടര്‍ന്ന് ജ്യേഷ്ഠന്‍ അനുജനെ വെടിവച്ച് കൊന്നു. പ്രതിയായ ജ്യേഷ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിക്കോല്‍ വളവില്‍ നൂഞ്ഞിങ്ങാനത്തെ കെ. അശോക (45) നാണ് വെടിയേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സഹോദരന്‍ ബാലു എന്ന ബാലകൃഷ്ണനെയാണ് (48) പോലീസ് കസ്റ്റഡിയിലെടുത്തത്.
മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഞായാറാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ അടിപിടിയില്‍ ബാലകൃഷ്ണന്റെ കാലിന് പരിക്കേറ്റിരുന്നു. രാത്രി ഒമ്പതോടെ ഇവിടെനിന്ന് പോയ ബാലകൃഷ്ണന്‍ അയല്‍വാസിയായ നെയ്യത്തിങ്കാല്‍ മാധവന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് തോക്കെടുത്ത് വന്ന് അശോകനെ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അശോകന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടയ്‌ക്കിടെ വേട്ടയ്‌ക്ക് പോകാറുള്ള ബാലകൃഷ്ണന്‍ ഷാര്‍പ് ഷൂട്ടറാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തോക്ക് കണ്ടെടുത്തിട്ടില്ല. ഇരട്ടക്കുഴല്‍ തോക്കാണ് ഉപയോഗിച്ചതെന്നും ഇതിന് ലൈസന്‍സ് ഇല്ലെന്നുമാണ് അറിയുന്നത്.
ഇരുവരും ഒരേ വീട്ടിലാണ് താമസം. അശോകന് വെടിയേല്‍ക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ബിന്ദുവും സമീപമുണ്ടായിരുന്നു. പരേതനായ പി. നാരായണന്‍ നായരുടെയും ദാക്ഷായണിയമ്മയുടെയും മക്കളാണ്. കെ. ഗംഗ, കെ. ജനാര്‍ദ്ദനന്‍, കെ. ശോഭ എന്നിവര്‍ മറ്റ് സഹോദരങ്ങള്‍. രാജപുരം ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ. കാളിദാസന്‍ അന്വേഷണം ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: