ന്യൂദല്‍ഹി: സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച ദല്‍ഹിയിലെ ആം ആദ്മി ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി. ലോക് സഭാ തെരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടക്കുന്നത് കണക്കിലെടുത്ത് ജൂണ്‍ 15 വരെ സമയം നല്‍കുന്നതായും സുപ്രീംകോടതി പറഞ്ഞു.
ദല്‍ഹിയിലെ റൗസ് അവന്യൂവിലുള്ള ഓഫീസാണ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദല്‍ഹി ഹൈക്കോടതിയുടെ പുതിയ ഓഫീസ് കെട്ടിടങ്ങള്‍ പണിയുന്നതിനാണ് ഇവിടുത്തെ ആം ആദ്മി ഓഫീസ് ഒഴിപ്പിക്കുന്നത്.
സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് ആം ആദ്മി ഓഫീസ് ഇരിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വേറെ ഭൂമി കിട്ടുമോ എന്നറിയാന്‍ ലാന്റ് ഡവലപ് മെന്റ് ഓഫീസുമായി ബന്ധപ്പെടാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: