ന്യൂദല്‍ഹി :സ്വാശ്രയത്വമില്ലാതെ രാജ്യതാത്പര്യങ്ങള്‍ക്കനുസൃതമായി ആഗോള വിഷയങ്ങളില്‍ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ ഭാരതത്തിന് കഴിയില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.ഒരു വികസിത രാഷ്ട്രമായി മാറുന്നതിന് ഭാരതം സാങ്കേതികവിദ്യയില്‍ നേട്ടം കൈവരിക്കണം.ന്യൂദല്‍ഹിയില്‍ ഡെഫ്കണക്ട് 2024 പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. പ്രതിരോധ ഉല്‍പ്പാദന മേഖലയെ സ്വയം പര്യാപ്തമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ണായകവും തന്ത്രപരവുമായ പ്രതിരോധ സാങ്കേതികവിദ്യകളിലെ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഐഡെക്സ് പദ്ധതിയുമായി ബന്ധപ്പെട്ട് നവീന സാങ്കേതികവിദ്യകളുടെ വികസനത്തിന് മന്ത്രി തുടക്കമിട്ടു. പദ്ധതി യുവാക്കളുടെ നൂതനാശയങ്ങളെ പരിപോഷിപ്പിക്കുമെന്നും സാങ്കേതികവിദ്യാ മേഖലയില്‍ രാജ്യത്തെ മുന്നോട്ട് കുതിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മാത്രം നിര്‍മ്മിക്കുന്ന ചില പ്ലാറ്റ്ഫോമുകളും ഉപകരണങ്ങളും അടങ്ങിയ സ്വദേശിവത്ക്കരണ പട്ടിക സര്‍ക്കാര്‍ തുടര്‍ച്ചയായി പുറത്തുവിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രതിരോധ ഉപകരണ നൂതനാശയ വിഭാഗം, പ്രതിരോധ ഉപകരണ വകുപ്പിന്റെ സഹായത്തോടെയാണ് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഐഡക്സ് പദ്ധതി സൈനിക ഉദ്യോഗസ്ഥരും നൂതനാശയങ്ങള്‍ പ്രാവര്ത്തികമാക്കുന്നവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: