ന്യൂദൽഹി: ടാൻസാനിയയിലേക്ക് 30,000 ടൺ ബസുമതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാൻ അനുമതി നൽകി കേന്ദ്രസർക്കാർ. ടാൻസാനിയക്ക് പുറമെ ജിബൂട്ടി, ഗിനിയ ബിസാവു എന്നിവിടങ്ങളിലേക്ക് 80,000 ടൺ സാധാ അരിയും കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് (എൻസിഇഎൽ) വഴിയാണ് കയറ്റുമതിക്ക് അനുമതിയുള്ളതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനത്തിൽ പറഞ്ഞു. ആഭ്യന്തര വിതരണം വർധിപ്പിക്കുന്നതിനായി 2023 ജൂലൈ 20 മുതൽ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യങ്ങളുടെ അഭ്യർത്ഥനപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റാൻ ചില രാജ്യങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്. ഈ അവസരത്തിൽ സർക്കാർ നൽകുന്ന അനുമതിയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതി അനുവദിക്കുന്നതെന്ന് ഡിജിഎഫ്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: