കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളെ ക്യാമ്പസിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഹോസ്റ്റലിന് സമീപത്തെ കുന്നിന്മുകളില് എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഹോസ്റ്റലില്‍ നിന്ന് ഇവിടെ എത്തിച്ചാണ് പ്രതികള്‍ സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചത്. പ്രതികളായ രഹാന് ബിനോയ്, ആകാശ് എന്നിവരെ എത്തിച്ചായിരുന്നു തെളിവെടുപ്പ്.
ഡാനിഷ്, രഹാന് ബിനോയ്, അല്‍ത്താഫ് എന്നിവര്‍ ചേര്‍ന്നാണ് സിദ്ധാര്‍ത്ഥനെ ഇവിടെ എത്തിച്ചത്. പ്രതിയായ കാശിനാഥന് അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. തെളിവെടുപ്പിനിടെ ക്രൂരമര്‍ദ്ദനം നടന്നത് എങ്ങനെയെന്ന് പ്രതികള്‍ പോലീസിനോട് വിവരിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പി ടി എന്‍ സജീവന്റെ നേതൃത്വത്തിലായിരുന്നു രാവിലെ തെളിവെടുപ്പ് നടന്നത്. കേസിലെ പ്രധാനപ്രതിയായ സിൻ ജോ ജോൺസണെ ഹോസ്റ്റലിൽ എത്തിച്ച് പോലീസ് ശനിയാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു.
ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പർ മു റിയിലും നടുത്തളത്തിലും ഉൾപ്പെടെയാണ് ഇയാളുമായി തെളിവെടുപ്പ് നടത്തിയത്. സിദ്ധാർത്ഥനെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികൾ സിദ്ധാർത്ഥനെ അതിക്രൂരമായി മർദ്ദിച്ചുവെന്നും ആത്മഹത്യയിലേക്ക് എത്തിച്ചുവെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതക സാധ്യത തള്ളാതെയാണ് റിമാൻഡ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: