മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക താത്പര്യമുള്ള അപേക്ഷകൾ തീർപ്പാക്കുന്നത് തടയിടാൻ പുതിയ നീക്കവുമായി എംവിഡി. അപേക്ഷകൾക്ക് മുൻഗണനാ ക്രമം നിർബന്ധമാക്കുന്നു. ആദ്യമെത്തുന്ന അപേക്ഷകൾ പരിഗണിച്ചതിന് ശേഷം മാത്രമെ അടുത്തതിലേക്ക് പോകാനാകൂ. ഇത് സംബന്ധിച്ച് സോഫ്റ്റ് വെയറിൽ മാറ്റം വരുത്താൻ നാഷണൽ ഇൻഫർമാറ്റിക് സെന്ററിന് നിർദ്ദേശം നൽകി.
അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതില്ലാത്ത ഫേസ്ലെഡ് സംവിധാനത്തിലുൾപ്പെടെ ഇടനിലക്കാർ കടന്നുകയറി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡ്രൈവിംഗ് ലൈസൻസിനുള്ള സാരഥി സോഫ്റ്റ് വെയറിൽ അപേക്ഷകർക്ക് മുൻഗണനാക്രമമുണ്ട്. ഇതേ രീതിയിലാണ് വാഹൻ സോഫ്റ്റ് വെയറിലും മാറ്റം വരുത്തുക.
ഓൺലൈൻ സംവിധാനം ഇടനിലക്കാരും ഉദ്യോഗസ്ഥരും മുതലെടുക്കുന്നത് തടയുന്നതിനായി വേണ്ട പരിശോധനകൾ ആരംഭിച്ചു. ഓൺലൈൻ അപേക്ഷകളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി ജീവനക്കാരില്ലെന്നത് പ്രതിസന്ധിക്ക് കാരണമായി. പരാതി ഉയരുന്ന സാഹചര്യത്തിൽ മാത്രമാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: