ന്യൂദൽഹി: ഞായറാഴ്ചത്തെ ലോക വന്യജീവി ദിനത്തിൽ, സുസ്ഥിരമായ സമ്പ്രദായങ്ങളിലും വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിലും മുൻപന്തിയിലുള്ളവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദിച്ചത്.
യുണൈറ്റഡ് നേഷൻസ് ലോക വന്യജീവി ദിനം എല്ലാ വർഷവും മാർച്ച് 3 ന് ആഘോഷിക്കുന്നു. എല്ലാ വർഷവും ഈ ദിവസം ലോകത്തിലും ജനങ്ങളുടെ ജീവിതത്തിലും വന്യജീവികളുടെ അതുല്യമായ പങ്കുങ്ങളും സംഭാവനകളും വിലയിരുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“എല്ലാ വന്യജീവി പ്രേമികൾക്കും ലോക വന്യജീവി ദിനത്തിൽ ആശംസകൾ. നമ്മുടെ പ്രകൃതിയിലെ ജീവന്റെ അവിശ്വസനീയമായ വൈവിധ്യത്തെ ആഘോഷിക്കാനും അതിനെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിക്കാനുമുള്ള ദിനമാണിത്.” – മോദി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: