കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എസ്എഫ്ഐക്കാരെ ക്രിമിനലുകള്‍ എന്ന് വിളിച്ചത് സിദ്ധാര്‍ത്ഥന്റെ മരണത്തോടെ ശരിയെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യഷന്‍ കെ. സുരേന്ദ്രന്. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം പെണ്‍കുട്ടിയുമായി സംസാരിച്ചതാണോ സിദ്ധാര്ത്ഥന് ചെയ്ത കുറ്റമെന്ന് എസ്എഫ്ഐ വ്യക്തമാക്കണം. കൊലപാതക കുറ്റം ചുമത്തി മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം. കേരളത്തിലെ സംഭവവികാസങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ ശ്രദ്ധയില്‍കൊണ്ടുവരും. ഇതൊരു സാധാരണ കൊലപാതകമല്ല. ഇതിന്റെ പിന്നില്‍ വര്‍ഗീയ താത്പര്യങ്ങളുണ്ട്.
കാമ്പസ് ഫ്രണ്ട് എസ്എഫ്ഐയില്‍ പ്രകടമായി പ്രവര്‍ത്തിക്കുകയാണ്. കേരള സര്‍വകലാശാല കലോത്സവത്തിന് ഇന്‍തിഫാദ എന്ന ഇസ്ലാമിക ഭീകരസംഘടനയുടെ പേര് കൊടുത്തത് അതുകൊണ്ടാണെന്നും പിഎഫ്ഐ നിരോധനത്തിന് മുമ്പ് തന്നെ ഇത് പ്രകടമായിരുന്നുവെന്നും അദേഹം പറഞ്ഞു. എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ സിപിഎം, പോപ്പുലര്‍ ഫ്രണ്ടിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അന്ന് പ്രതികളെ രക്ഷിച്ചത് സിപിഎമ്മാണ്. സിദ്ധാര്‍ത്ഥന്റെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പോലീസിന്റെ സഹായത്തോടെയാണ് ഒളിവില്‍ കഴിയുന്നത്.
ഇടതുസ്ഥാനാര്‍ത്ഥി സഖാവ് കരീമിനെ കരിംക്കയായി കോഴിക്കോട് അവതരിപ്പിക്കുന്ന സിപിഎം എങ്ങനെയും പ്രീണനം നടത്തി മുസ്ലീംവോട്ട് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും മുസ്ലിം വോട്ടിന് വേണ്ടി ഏതറ്റം വരെയും സിപിഎം പോകുമെന്ന് ഉറപ്പായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ അധ്യക്ഷന്‍ വി.കെ. സജീവന് അധ്യക്ഷനായി. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി. രഘുനാഥ്, മേഖലാ ഉപാധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്, ജില്ലാ സഹപ്രഭാരി കെ. നാരായണന്, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യാ ഹരിദാസ്, ഇ. പ്രശാന്ത്കുമാര്‍, അഡ്വ. രമ്യ മുരളി, ശശിധരന് നാരങ്ങയില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: