തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളില്‍ മൂന്നുപേരാണ് ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം കണ്ടത്. വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് (ആലപ്പുഴ), ജനറല്‍ സെക്രട്ടറിമാരായ സി. കൃഷ്ണകുമാര്‍( പാലക്കാട്), എം.ടി. രമേശ് (കോഴിക്കോട്) എന്നിവരാണവര്‍.
മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റും (നിവേദിത സുബ്രഹ്മണ്യം-പൊന്നാനി), യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്ും പ്രഫുല്‍ കൃഷ്ണ (വടകര) സ്ഥാനാര്‍ത്ഥികളായി.
സുരേഷ് ഗോപി (തൃശ്ശൂര്‍) എല്ലാവരും പ്രതീക്ഷിച്ച സ്ഥാനാര്‍ത്ഥി ആയിരുന്നപ്പോള്‍ എം.എല്‍. അശ്വിനിയുടേത് (കാസര്‍കോട്)് അപ്രതീക്ഷിത സ്ഥാനാര്ഥിത്വമായി. മഹിളാ മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗമായ അശ്വിനി മഞ്ചേശ്വം ബ്ലോക്ക് പഞ്ചായത്തില്‍ കഡംബാര് വാര്‍ഡ് അംഗമാണ്. കോണ്‍ഗ്രസില്‍ നിന്നു വന്ന അനില്‍ ആന്റണി (പത്തനംതിട്ട), സി. രഘുനാഥ് (കണ്ണൂര്‍) എന്നിവര്‍ക്കും ബിജെപി സീറ്റ് നല്കി. എ.കെ. ആന്റണിയുടെ മകനായ അനില്‍ കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു. എ.ഐ.സി.സിയുടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ദേശീയ കോഓര്ഡിനേറ്ററായിരിക്കെയാണ് കോണ്‍ഗ്രസ് വിട്ട് അനില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. . നിലവില്‍ ബി.ജെ.പി. ദേശീയ സെക്രട്ടറി. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സി. രഘുനാഥ് നിലവില്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമാണ്. ഡി.സി.സി. ജനറല്‍ സെക്രട്ടറി ആയിരിക്കെയാണ് കോണ്‍ഗ്രസ് വിട്ടത്.2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന നേതാവാണ്. കോണ്‍ഗ്രസില്‍ ഏറെക്കാലമായി തുടരുന്ന അവഗണന ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിട്ടത്.
മലപ്പുറത്തെ സ്ഥാനാര്‍ത്ഥി കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ്. 2019ലാണ് ബി.ജെ.പിയില്‍. 2021ല്‍ തിരൂരില്‍ നിയമസഭയിലേക്ക് ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്നു.
രണ്ടു മലയാളി കേന്ദ്ര മന്ത്രിമാരും സ്ഥാനാര്‍ത്ഥികള്‍. രാജീവ് ചന്ദ്രശേഖര്‍ ( തിരുവനന്തപുരം), വി മുരളീധരന് (ആറ്റിങ്ങള്‍)രണ്ടുപേരുടേയും ലോക സഭയിലേയ്ക്കുള്ള കന്നി മത്സരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: