തൃശൂര്‍: തൃശൂര്‍ അങ്ങിനെ ലോക് സഭാ പോരാട്ടത്തിലെ എ മണ്ഡലമായി മാറുകയാണ്. ശനിയാഴ്ചയാണ് ബിജെവി കേന്ദ്ര വക്താവ് തൃശൂരിലെ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയുടെ പേര് പ്രഖ്യാപിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് സുരേഷ് ഗോപി മടങ്ങിപ്പോയി 24 മണിക്കൂറിനുള്ളിലാണ് തൃശൂരിലെ സ്ഥാനര്‍ത്ഥി പ്രഖ്യാപനം ഉണ്ടായത്. ഗുരുവായൂരില്‍ പ്രാര്‍ത്ഥിച്ച് മടങ്ങിപ്പോകുമ്പോള്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു: ” തൃശൂര്‍ തരും, ഇത്തവണ തൃശൂര്‍ തന്നിരിക്കും.” ഇത് മൂന്നാം തവണയാണ് സുരേഷ് ഗോപി തൃശൂരിലെ മണ്ണില്‍ പോരാട്ടത്തിനിറങ്ങുന്നത്. ആദ്യം ലോക്സഭയിലേക്ക്, പിന്നെ നിയമസഭയിലേക്ക്, 2024ല്‍ വീണ്ടും ലോക് സഭയിലേക്ക്.
കഴിഞ്ഞ തവണ 2019ല്‍ ലോക് സഭയിലേക്ക് മത്സരിക്കുമ്പോള്‍ പ്രതാപന് 4,15,089 വോട്ടുകള്‍ പിടിച്ചു. 3,21456 വോട്ടുകളായിരുന്നു രാജാജി എന്ന ഇടത് സ്ഥാനാര്‍ത്ഥി പിടിച്ചത്. അന്ന് മൂന്നാം സ്ഥാനക്കാരനായ സുരേഷ് ഗോപി 2,93,822 വോട്ടുകള്‍ പിടിച്ചു. പക്ഷെ പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ ബാലചന്ദ്രനെതിരെ കടുത്ത പോരാട്ടം സുരേഷ് ഗോപി കാഴ്ചവെച്ചു. പല സമയത്തും സുരേഷ് ഗോപി മുന്നിലായിരുന്നു. പക്ഷെ അവസാനലാപ്പിലാണ് ബാലചന്ദ്രന് വിജയത്തിലേക്ക് കുതിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രകടനത്തില്‍ വളരെ മുന്നേറിയിരുന്നു. പി. ബാലചന്ദ്രന് 44263 വോട്ടു പിടിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തായ കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാല്‍ 43,317 വോട്ടുകള്‍ പിടിച്ചു. സുരേഷ് ഗോപി നേടിയത് 40,457 വോട്ടുകള്‍.
ഇപ്പോള്‍ സുരേഷ് ഗോപിയുടെ പ്രശസ്തിയും സ്വീകാര്യതയും തൃശൂരില്‍ പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യുന്ന, ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുഴുകുന്ന വ്യക്തി എന്ന കാഴ്ചപ്പാട് ജനത്തിനുമുണ്ട്. ഈ പിന്തുണ വോട്ടായിമാറുമെന്ന പ്രതീക്ഷ ഇക്കുറിയുണ്ട്. മാത്രമല്ല, ഇക്കുറി ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ ആരും രംഗത്തില്ലെന്നതും സുരേഷ് ഗോപി അനുകൂലഘടകമാകുമെന്ന് കരുതുന്നു. വി.എസ്. സുനില്‍കുമാറും (സിപിഐ) ടി.എന്‍. പ്രതാപനുമാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: