ന്യൂദൽഹി: ഇന്ത്യയുടെയും മലേഷ്യയുടെയും നാവികസേനകൾ തമ്മിലുള്ള സംയുക്ത നാവിക അഭ്യാസം വിശാഖപട്ടണത്തിന് സമീപം തുടങ്ങി. ഇരു സേനകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കാനും ഈ അഭ്യാസം ലക്ഷ്യമിടുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യൻ നേവിയും റോയൽ മലേഷ്യൻ നേവിയും തമ്മിലുള്ള ‘സമുദ്ര ലക്ഷമണ’ എന്ന അഭ്യാസം ഫെബ്രുവരി 28 ന് ആരംഭിച്ച് മാർച്ച് 2 വരെ നീണ്ടുനിൽക്കുമെന്ന് അവർ അറിയിച്ചു.
ഇന്ത്യൻ നേവൽ ഷിപ്പ് കിൽത്താനും റോയൽ മലേഷ്യൻ നേവൽ ഷിപ്പ് കെ.ഡി ലെക്കിറും ഈ അഭ്യാസത്തിന്റെ മൂന്നാം പതിപ്പിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ, റോയൽ മലേഷ്യൻ നേവികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ അഭ്യാസം ലക്ഷ്യമിടുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹാർബർ ഘട്ടത്തിൽ പ്രൊഫഷണൽ ഇടപെടലുകൾ, പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ വിദഗ്ധരുടെ കൈമാറ്റം, കായിക മത്സരങ്ങൾ, മറ്റ് ഇടപെടലുകൾ എന്നിവ ഉൾപ്പെടുന്നു. വിജ്ഞാന അടിത്തറ വർധിപ്പിക്കുന്നതിനും മികച്ച സമ്പ്രദായങ്ങൾ പങ്കുവയ്‌ക്കുന്നതിനും സമുദ്ര മേഖലകളിൽ കൂടുതൽ സഹകരണത്തിനും വേണ്ടിയാണ് ഈ ഇടപെടലുകൾ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സമുദ്ര ഘട്ടത്തിൽ വിവിധ നാവിക യൂണിറ്റുകൾ സംയുക്തമായി കടലിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഇവരുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: