കോണ്‍ഗ്രസിന്റെ ഏത് പ്രശ്നവും ഞൊടിയിടയില്‍ പരിഹരിക്കുന്ന പ്രശ്നപരിഹാരിയായ ഡി.കെ. ശിവകുമാര്‍ ഹിമാചലില്‍ വന്നുപോയിട്ടും കോണ്‍ഗ്രസിലെ പൊട്ടിത്തെറി പുകയുന്നു. ഡി.കെ. ശിവകുമാര്‍ വ്യാഴാഴ്ച പകല്‍ പ്രശ്നം പരിഹച്ചതായി പ്രഖ്യാപിച്ച് ഹിമാചല്‍ വിട്ടെങ്കിലും വ്യാഴാഴ്ച രാത്രി തന്നെ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാസിങ്ങിന്റെ മകന് വിക്രമാദിത്യ കോണ്‍ഗ്രസ് പുറത്താക്കിയ ആറ് വിമത എംഎല്‍എമാരുമായി കൂടിക്കാഴ്ട നടത്തി.
ഹിമാചല്‍പ്രദേശിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന വീര്‍ ഭദ്രസിങ്ങിന്റെ മകന് കൂടിയാണ് വിക്രമാദിത്യ. ഇതിന് പിന്നാലെ വെള്ളിയാഴ്ച ബിജെപിയെ പുകഴ്ത്തിക്കൊണ്ട് പ്രതിഭാ സിങ്ങ് രംഗത്തെത്തി. “പ്രധാനമന്ത്രി മോദിയും ബിജെപിയും ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്നു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളാകട്ടെ തീരെ ശരിയല്ല. “- പ്രതിഭാ സിങ്ങ് പരസ്യമായി ബിജെപിയെ പുകഴ്ത്തിപ്പറഞ്ഞു.
ബിജെപി കോണ്‍ഗ്രസിനേക്കാള്‍ നന്നായി ഹിമാചല്‍ പ്രദേശില്‍ പ്രവര്‍ത്തിക്കുന്നു എന്നും പ്രതിഭാസിങ്ങ് പറഞ്ഞു. 2022ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 68 സീറ്റില്‍ 40ല്‍ വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. ബിജെപിയ്ക്ക് 25 സീറ്റുകളേ നേടാനായുള്ളൂ. പ്രതിഭാസിങ്ങിനെ മുഖ്യമന്ത്രിക്കസേരയിലേക്ക് പരിഗണിച്ചെങ്കിലും അവസാന റൗണ്ടില്‍ സുഖ് വിന്ദര്‍ സിങ്ങ് സുഖുവിനാണ് നറുക്കുവീണത്. എന്തായാലും ഹിമാചല്‍പ്രദേശിലെ പ്രശ്നം ഒഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: