ന്യൂദല്‍ഹി: സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രമേയം ഐക്യരാഷ്‌ട്രസഭ പരിസ്ഥിതി അസംബഌ അംഗീകരിച്ചു. പരിസ്ഥിതി സൗഹൃദ ജീവിതശൈലി എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്ലാസ്‌ഗോയില്‍ നടന്ന ലോക നേതാക്കളുടെ ഉച്ചകോടിയില്‍ വിഭാവനം ചെയ്തതാണ്.
2022 ഒക്ടോബര്‍ 20 ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ സാന്നിധ്യത്തില്‍ ഗുജറാത്തിലെ ഏകതാ നഗറിലെ യൂണിറ്റി പ്രതിമയില്‍ വച്ച് മിഷന്‍ ലൈഫ് ആരംഭിക്കുകയും ചെയ്തു. നെയ്‌റോബിയില്‍ നടന്ന ഐക്യരാഷ്‌ട്രസഭ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ അംഗരാജ്യങ്ങളും അംഗീകരിച്ചു
അവിഭാജ്യവും പരസ്പരാശ്രിതവും പരസ്പരം ശക്തിപ്പെടുത്തുന്നതുമായ സുസ്ഥിര വികസനത്തിന്റെ ത്രിമാനങ്ങള്‍ ഉള്‍പ്പെടെ സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയില്‍ പ്രതിജ്ഞാബദ്ധത യുഎന്‍ ആവര്‍ത്തിച്ചു.
വ്യക്തികളെ അവരുടെ ദൈനംദിന ജീവിതത്തില്‍ ലളിതവും ഫലപ്രദവുമായ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുക്, മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളോട് വേഗത്തില്‍ പ്രതികരിക്കാന്‍ വ്യവസായങ്ങളെയും വിപണികളെയും പ്രാപ്തമാക്കുക , സുസ്ഥിര ഉപഭോഗത്തെയും ഉല്‍പാദനത്തെയും പിന്തുണയ്‌ക്കുന്നതിന് സര്‍ക്കാരിനെയും വ്യാവസായിക നയത്തെയും സ്വാധീനിക്കുക.. എന്നീ തിതല തന്ത്രമാണ് പരിസ്ഥിതി സൗഹൃദ ജീവിതശൈലി എന്ന ആശയത്തിനു പിന്നില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക