ബെംഗളൂരു: വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. വെളളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞാണ് സംഭവം. സ്ഫോടനത്തിന് പിന്നിലെ കാരണം കണ്ടെത്താനുളള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.
സ്ഫോടനത്തില്‍ മൂന്ന് ജീവനക്കാര്‍ക്കും ഒരു ഉപഭോക്താവിനുമാണ് പരിക്കേറ്റത്. പൊലീസ്, അഗ്നിശമന സേന, ബോംബ് സ്ക്വാഡ്, ഫോറന്‍സിക് ടീമുകള്‍ എന്നിവ സ്ഥലത്തെത്തി. പൊലീസ് പ്രദേശം മുഴുവന്‍ വളഞ്ഞിരിക്കുകയാണ്.
ലൊക്കേഷനില്‍ നിന്ന് കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊലീസ് പരിശോധിക്കുന്നു.നഗരത്തിലുടനീളം നിരവധി ശാഖകളുള്ള പ്രശസ്തമായ സ്ഥാപമാണ് രാമേശ്വരം കഫേ.
രാഘവേന്ദ്ര റാവുവും ദിവ്യ രാഘവേന്ദ്ര റാവുവും ചേര്‍ന്ന് 2021-ല്‍ സ്ഥാപിച്ച ഈ കഫേ ധാരാളം ഭക്ഷണ പ്രിയരെ ആകര്‍ഷിക്കുന്ന സ്ഥാപനമാണ്. ദോശ, വട, ഫില്‍ട്ടര്‍ കോഫി, മറ്റ് ദക്ഷിണേന്ത്യന്‍ പലഹാരങ്ങള്‍ എന്നിവയ്ക്ക് പേരു കേട്ട ഇടമാണ്. എല്ലാ ദിവസവും രാവിലെ 6:30 മുതല്‍ വെളുപ്പിന് ഒരുമണി വരെയാണ് പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: