തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍. മോദി സര്‍ക്കാര്‍ കേരളത്തിനായി നല്‍കിയത് 4000 കോടി രൂപയാണ്. അധിക വിഹിതങ്ങള്‍ എത്തിയത്തോടെ കേരളത്തിലെ ട്രഷറി ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് കരകയറി.
ഇതിനു പുറമെ 2736 കോടി നികുതി വിഹിതവും ഐ.ജി.എസ്.ടി വിഹിതവും കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍ക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മറക്കാന്‍ കേന്ദ്രം തങ്ങള്‍ക്ക് അവകാശപ്പെട്ട വിഹിതം നല്‍ക്കുന്നില്ലെന്ന് ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴാണ് മോദിസര്‍ക്കാരിന്റെ വിഹിത വിതരണം.
തുക വന്നതോടെ പണലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടിയിരിക്കുകയാണ്. മാര്‍ച്ച് 1 മുതല്‍ 25 വരെയുള്ള നിക്ഷേപത്തിനാണ് ഉയര്‍ന്ന പലിശ നിരക്ക്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തില്‍നിന്ന് 7.5 ശതമാനമാക്കി ഉയര്‍ത്തി. ഇത് ഇന്നുമുതല്‍ നടപ്പില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: