ന്യൂദൽഹി: ഇന്ത്യൻ നാവികസേനാ കപ്പൽ തരിണി വനിതാ ഉദ്യോഗസ്ഥരുമായി ഗോവയിൽ നിന്ന് മൗറീഷ്യസിലെ പോർട്ട് ലൂയിസിലേക്ക് ചരിത്രപരമായ പര്യവേഷണം ആരംഭിച്ചു.
ഫെബ്രുവരി 28 ന് ഗോവയിലെ ഐഎൻഎസ് മണ്ഡോവിയിൽ നിന്ന് മൗറീഷ്യസിലെ പോർട്ട് ലൂയിസിലേക്ക് ഐഎൻഎസ് വി തരിണി പര്യവേഷണം ആരംഭിച്ചതായി മുതിർന്ന നാവികസേന ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ ഐതിഹാസിക നീക്കത്തിലൂടെ സമുദ്രമേഖലയിൽ നാവിക സേന ‘നാരി ശക്തി’ പ്രദർശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇത് ഇന്ത്യൻ സ്ത്രീകൾ നടത്തുന്ന ആദ്യത്തെ സമുദ്രാന്തര യാത്രയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക