രാജ്യമെമ്പാടും ഇന്ന് ഗഗൻയാൻ ദൗത്യമാണ് ചർച്ചാ വിഷയം. ഇപ്പോഴിതാ ദൗത്യത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ഐഎസ്ആർഒ. ശാസ്ത്രലോകവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ആശയങ്ങളും ഉണ്ടായിരിക്കാം. ഇവ ഇസ്രോ മേധാവി എസ് സോമനാഥുമായി നേരിട്ട് സംവദിക്കുന്നതിനുള്ള അവസരമാണ് സജ്ജമാക്കിയിരിക്കുന്നത്.
സംശയങ്ങൾക്ക് മറുപടിയുമായി ഇസ്രോ മേധാവി എസ് സോമനാഥ് ലൈവിലെത്തും. ഇസ്രോയുടെ ഇൻസ്റ്റഗ്രാം പേജിൽ മാർച്ച് രണ്ടിന് വൈകിട്ട് അഞ്ച് മണിക്കാണ് മേധാവി ലൈവിൽ എത്തുക. ചോദ്യങ്ങൾ ഇസ്രോയുടെ പേജിൽ സന്ദേശമായോ അല്ലെങ്കിൽ #asksomanathisro എന്ന ഹാഷ്ടാഗിൽ എക്സിൽ പോസ്റ്റ് പങ്കുവയ്‌ക്കുകയോ ചെയ്യാം.
ബഹിരാകാശ മേഖലയിൽ താത്പര്യമുള്ളവർക്കും ശാസ്ത്രജ്ഞരാകാൻ തയാറെടുക്കുന്നവർക്കും മികച്ച അവസരമാണിത്. ശാസ്ത്രം, ബഹിരാകാശ മേഖല, സാങ്കേതിക വിദ്യ, ബഹിരാകാശ പദ്ധതികൾ, കരിയർ, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം ഇവിടെ ചോദിക്കാം. ലൈവ് സെഷനിലും ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങൾക്ക് മറുപടി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: