യവത്മാല്‍(മഹാരാഷ്ട്ര): ഛത്രപതി ശിവാജിയുടെ മണ്ണിനെ ഞാന്‍ നമസ്കരിക്കുന്നു. ബാബാസാഹേബ് അംബേദ്കറിന്റെ മണ്ണിനെ നമസ്കരിക്കുന്നു… യവത് മാലിന് പ്രാണന് പകര്‍ന്ന ഇന്നാട്ടിലെ കര്‍ഷകരെ നമസ്കരിക്കുന്നു…. മഹാരാഷ്ട്രയിലെ യവത്മാലില്‍ മഹാറാലിയെ അഭിവാദ്യം ചെയ്ത് കൈകള്‍ കൂപ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളടക്കമുള്ള പതിനായിരങ്ങള്‍ ഭാരത് മാതാ കി ജയ് വിളികളോടെ മോദിയുടെ വാക്കുകള്‍ സ്വീകരിച്ചു.
ഈ മണ്ണില്‍ നില്ക്കുമ്പോള് അഭിമാനം ആകാശത്തോളമാണ്. വിനയംകൊണ്ട് എന്റെ ശിരസ് മണ്ണില്‍ തൊടുന്നു. രാഷ്ട്രത്തിനായി ജീവന് സമര്‍പ്പിച്ച ധീരന്മാരായ പോരാളികളുടെ മണ്ണാണിത്. ഇക്കാലമത്രയും ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് ഭരണകൂടങ്ങള്‍ മായ്ച്ചു കളഞ്ഞ ആ ധീരതയുടെ അധ്യായങ്ങള്‍ പുനര്‍ജനിക്കുകയാണ്. യവത്മാലിന്റെ ആത്മാവാണ് ഉണരുന്നത്, സദസിനെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.
അഴിമതിക്കാരെ ഇല്ലാതാക്കാനാണ് പത്ത് കൊല്ലം മുമ്പ് എനിക്ക് നിങ്ങള്‍ പിന്തുണ നല്‍കിയത്. ഞാന്‍ യവത്മാലിലെത്തി ചായ് പേ ചര്‍ച്ചയില്‍ പങ്കെടുത്തത് മറന്നിട്ടില്ല. അന്ന് നിങ്ങളുടെ മുഖത്ത് കണ്ടണ്ട പ്രതീക്ഷ പാഴായില്ലെന്ന് ഇന്ന് കാണുന്ന ആവേശത്തില്‍ നിന്ന് ഞാന്‍ വായിച്ചെടുക്കുന്നു. അഴിമതിയില്ലാത്ത പത്ത് വര്‍ഷം നിങ്ങള്‍ക്ക് ബിജെപി സമ്മാനിച്ചു. സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങളും പൂര്‍ണമായും ജനങ്ങളിലെത്തിക്കും എന്ന് പറഞ്ഞു. അത് പാലിച്ചു. ഇനി ഈ നാട് ലോകത്തെ ഏറ്റവും വലിയ ശക്തിയാകാനുള്ള യാത്രയിലാണ്. അതിന് ഓരോരുത്തരുടെയും പിന്തുണ വേണം. അത് നിങ്ങള്‍ നല്‍കുമോ….. പ്രധാനമന്ത്രിയുടെ ചോദ്യത്തിന് നല്‍കും നല്‍കും എന്ന് ആരവമുയര്‍ത്തി ജനം മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: