ശ്രീ ശ്രീ രവിശങ്കര്‍ ഭാരത്തില്‍ പണ്ടുമുതലേ ഉണ്ടായിവന്നിട്ടുള്ള ഗുരുപരമ്പരയില്‍പ്പെട്ട വ്യക്തിയാണെന്നും മനസ്സിലെ ചിന്താമാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ഇദ്ദേഹത്തിന്റെ സുദര്‍ശനക്രിയ വിശേഷപ്പെട്ട പ്രാണായാമമാണെന്നും ശ്രീ ശ്രീ രവിശങ്കറിന്റെ അടുത്ത പരിചയക്കാരന്‍ കൂടിയാ മാധ്യമപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍.
“ഇന്ത്യയുടെ പുണ്യം എന്ന് പറയാവുന്ന തരത്തിലാണ് ഭാരതത്തില്‍ ഗുരുപരമ്പരകളൊക്കെ സംഭവിച്ചിട്ടുള്ളത്. വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വത്തില്‍ പറയുന്നുണ്ട് പ്രവാചകന്മാര്‍ മുഴുവന്‍ കിഴക്കാണ് സംഭവിച്ചിട്ടുള്ളത് എന്ന്. എന്തുകൊണ്ടാണെന്ന് വെച്ചാല്‍ നമ്മള്‍ ഉള്ളിലേക്ക് നോക്കുന്നവരാണ്. അതുകൊണ്ടാണ് നമ്മുടെ പഴയ എഴുത്തുകാര്‍ അവരുടെ പേര് വെയ്‌ക്കാറില്ല. നമുക്ക് മഹത്തായ ധാരാളം കൃതികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിന്റെ സൃഷ്ടാക്കളാരാണെന്ന് അറിയുക പ്രയാസമാണ്. കാരണം അത് അവര്‍ക്ക് മുഖ്യമല്ല. മഹാഭാരതം എഴുതിയ വ്യാസനായാലും കീര്‍ത്തനങ്ങള്‍ രചിച്ച ത്യാഗരാജസ്വാമികളായാലും അവരാരും അതിന്റെ പ്രശസ്തി കയ്യാളാന്‍ വരാറില്ല. അവരെല്ലാം ആന്തരിക ജീവിതത്തിന് പ്രധാന്യം കൊടുത്ത് അവനവനെ തന്നെ മറയ്‌ക്കാന്‍ ഇഷ്ടപ്പെട്ടവരാണ്. “- രാമചന്ദ്രന്‍ പറയുന്നു.
ഈയിടെ തിരുവനന്തപുരത്ത് എത്തിയപ്പോഴും രവിശങ്കര്‍ ക്ലാസെടുത്തത് ‘ടൈംലെസ് വിസ്ഡെ’ത്തെക്കുറിച്ചാണ്. കാലാതിവര്‍ത്തിയായ ജ്ഞാനത്തിലേക്കെത്താനാണ് അദ്ദേഹം എല്ലാവരേയും സജ്ജമാക്കുന്നത്. എന്തായാലും സ്വാതന്ത്ര്യസമരത്തിന് മുന്‍പുള്ള കാലഘട്ടത്തില്‍ ഗുരുപരമ്പരയുടെ സ്വാധീനം ഇന്ത്യയില്‍ വിപുലമായിരുന്നു. ഗാന്ധിജി, രമണമഹര്‍ഷി, അരവിന്ദ മഹര്‍ഷി, ചട്ടമ്പി സ്വാമികള്‍, ശ്രീനാരാണഗുരു, തൈക്കാട്ട് അയ്യാസ്വാമികള്‍, വൈകുണ്ഠസ്വാമികള്‍…അത്രയും ഇതിഹാസതുല്ല്യമായിരുന്നു ആ കാലഘട്ടം. ഇന്ത്യയില്‍ നമ്മള്‍ മനസ്സിന് അസ്വസ്ഥമുണ്ടായാല്‍ മനോരോഗവിദഗ്ധന്റെ അടുത്തല്ല പോവുക, പകരം ഗുരുക്കന്മാരുടെ അടുത്താണ് പോവുക. അതുപോലെയുള്ള ഒരു ഗുരുപമ്പരയില്‍പ്പെട്ട വ്യക്തിയാണ് ശ്രീ ശ്രീ രവിശങ്കര്‍. – രാമചന്ദ്രന്‍ പറഞ്ഞു.
“വേദാന്തത്തെ കടിച്ചാല്‍പൊട്ടാത്ത സംഭവമായി എടുക്കാതെ ഭക്തിപ്രസ്ഥാനത്തിലൂടെ സാധാരണമനുഷ്യരിലേക്ക് എത്തിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. രവിശങ്കര്‍ പഠിച്ചത് ഫിസിക്സാണ്. രവിശങ്കര്‍ ആദ്യം വ്യക്തിത്വവികസനക്ലാസുമായാണ് സമൂഹത്തില്‍ എത്തിയത്. രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് എകെജി സെന്‍ററില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വവികസനക്ലാസ് ഒരിയ്‌ക്കല്‍ ഉണ്ടായത് ഓര്‍ക്കുന്നു. ഇദ്ദേഹം ജനിച്ചത് പാപനാശത്താണ്. കേരളവുമായി പാപനാശത്തിന് അടുപ്പമുണ്ട്. അദ്ദേഹം ജനിച്ചത് ആദിശങ്കരന്‍ ജനിച്ച ദിവസത്തിലായതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേരില്‍ ശങ്കര്‍ വന്നത്. സിത്താര്‍ പണ്ഡിറ്റ് രവിശങ്കറുമായി രവിശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയിലാണ് രവിശങ്കറിന് മുന്‍പ് ശ്രീശ്രീ എന്ന് വെയ്‌ക്കാന്‍ തീരുമാനിച്ചത്. പ്രാണയാമം കുറച്ചുകൂടി ജനങ്ങളിലേക്ക് എത്തിക്കാന്‍ പാകത്തില്‍ ഡിസൈന്‍ ചെയ്തെടുത്തതാണ് അദ്ദേഹത്തിന്റെ സുദര്‍ശനക്രിയ. മനസ്സിനെ ഒരു ഒഴിഞ്ഞ സ്ലേറ്റ് പോലെ പരിശുദ്ധമാക്കി മാറ്റുകയാണ് സുദര്‍ശനക്രിയ ചെയ്യുന്നത്. മനസ്സിലാെ ചിന്തകളുടെ മാലിന്യങ്ങളെ ശ്വസനത്തിലൂടെ നീക്കം ചെയ്യുക എന്നതാണ് സുദര്‍ശനക്രിയയിലൂടെ ശ്രീശ്രീ രവിശങ്കര്‍ സാധ്യമാക്കുന്നത്. ഇത് നമ്മുടെ ഇന്നത്തെ സമൂഹത്തിന് ആവശ്യമാണ്. “- രാമചന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: