ഹൂബ്ലി: കർണാടകയിലെ ഹൂബ്ലിയിൽ പത്മാവതി മാതാ ശക്തിപീഠത്തിന്റെ ശിലാസ്ഥാപനം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തി. ജൈന ദിഗംബർ, ശ്വേതാംബർ സന്യാസിമാരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ശിലാസ്ഥാപനം നടത്തിയത്. ബുധനാഴ്ച ഹുബ്ലിയിലെ വാരൂരിലെ നവഗ്രഹ തീർത്ഥത്തിലാണ് ഈ ചടങ്ങ് നടന്നത്.
ദിഗംബർ ആചാര്യ ശ്രീ ഗുണധര നന്ദിയും നവഗ്രഹ തീർഥക്ഷേത്ര ആത്മീയ മേധാവിയും ചേർന്നാണ് ശ്രീ പത്മാവതി ശക്തിപീഠത്തിന്റെ ശിലാസ്ഥാപന ചടങ്ങിനും എജിഎം റൂറൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനത്തിനും ചടങ്ങ് സംഘടിപ്പിച്ചത്. ജെയിൻ എജിഎം ആയുർവേദ മെഡിക്കൽ കോളേജിന്റെ പുതിയ കെട്ടിടത്തിനും ചടങ്ങിൽ തറക്കല്ലിട്ടു. ചടങ്ങിൽ
ജയിൻ ആചാര്യ ലോകേഷിന് ഗ്ലോബൽ ജയിൻ പീസ് അംബാസഡർ അവാർഡ് ജയശങ്കർ നൽകി ആദരിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പാർലമെൻ്ററി കാര്യ , കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, വിശുദ്ധ ആചാര്യ ലോകേഷ് മുനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: