ഇന്ത്യൻ നേവിയിൽ ഓഫീസർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വിജ്ഞാപനമാണ് പുറത്തുവിട്ടിരിക്കുന്നത്. 254 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ അവിവാഹിതരായിരിക്കണമെന്ന് നിബന്ധനയിൽ പറയുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10-ആണ്.
- ജനറൽ സർവീസ്
50 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിഎ അല്ലെങ്കിൽ ബിടെക് ബിരുദമാണ് യോഗ്യത. 2000 ജനുവരി രണ്ടിനും 2005 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക.
- പൈലറ്റ്-നേവർ എയർ ഓപ്പറേഷൻസ് ഓഫീസർ-എയർ ട്രാഫിക് കൺട്രോളർ
46 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിഎ-ബിടെക്, പത്ത്, പന്ത്രണ്ട് വിജയം. കൂടാതെ പത്ത്-പന്ത്രണ്ട് ക്ലാസുകളിൽ ഇംഗ്ലീഷിന് 60 ശതമാനംം മാർക്ക് ഉണ്ടായിരിക്കണം.
- ലോജിസ്റ്റിക്സ്
30 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫസ്റ്റ് ക്ലാസോടെ ഏതെങ്കിലും വിഷയത്തിൽ ബിഎ-ബിടെക് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ എംബിഎ-എംസിഎ-എംഎസ്സി, അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ ബിഎസ്സി-ബികോം-ഫിനാൻസ്- ലോജിസ്റ്റിക്സ്- സപ്ലൈ ചെയിൻ മാനേജ്മെന്റ്-മെറ്റീരിയൽ മാനേജ്മെന്റ് സ്പെഷ്യലൈസേഷനോടെയുള്ള പിജി ഡിപ്ലോമ എന്നിവയുണ്ടായിരിക്കണം,.
- നേവൽ ആർമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ
10 തസ്തികകളിലേക്കുള്ള ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 60 ശതമാനം മാർക്കോടെ ബിഎ-ബിടെക്, പിജി,പത്ത് പന്ത്രണ്ട് ക്ലാസുകളിൽ വിജയം.
- എജ്യുക്കേഷൻ
18 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫിസിക്സ് ഉൾപ്പെട്ട ബിഎസ്സിയും 60 ശതമാനം മാർക്കോടെ മാത്സ്, ഓപ്പറേഷണൽ റിസർച്ചിൽ എംഎസിയുമാണ് യോഗ്യത. അല്ലെങ്കിൽ, മാത്സ് ഉൾപ്പെട്ട ബി.എസ്സി.യും 60 ശതമാനം മാർക്കോടെ ഫിസിക്‌സ്-അപ്ലൈഡ് ഫിസിക്‌സിൽ എം.എസ്സി.യും. അല്ലെങ്കിൽ ഫിസിക്‌സ് ഉൾപ്പെട്ട ബി.എസ്സിയും 60 ശതമാനം മാർക്കോടെ കെമിസിട്രിയിൽ എംഎസ്സിയും യോഗ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: