ലഖ്നൗ: മുന്‍ എംപിയുടെ ചലച്ചിത്ര താരവുമായ ജയപ്രദയെ കാണാനില്ല. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് യുപിയിലെ കോടതി.
തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട കേസില്‍ ഇവര്‍ ഹാജരാകാത്തത് കോടതിയലക്ഷ്യമായി മാറി. ഈ സാഹചര്യത്തിലാണ് ജയപ്രദയെ മാര്‍ച്ച് ആറിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. ക്രിമിനല്‍ ചട്ടത്തിലെ 82ാം വകുപ്പ് പ്രകാരമാണ് ജയപ്രദയെ നിയമത്തിന് മുന്നില്‍ നിന്നും ഒളിച്ചോടിയവളായി പ്രഖ്യാപിക്കുകയായിരുന്നു. ജസ്റ്റിസ് ശോഭിത് ബന്‍സാലിന്റെ അസാധാരണ നടപടിയായിരുന്നു ഇത്.
ജയപ്രദയെക്കുറിച്ച് അറിവില്ലെന്നും അവരുടെ ഫോണ്‍ സ്വിച്ചോഫാണെന്നും പൊലീസ് അറിയിച്ചു. താരം ഒളിവിലായിരിക്കാമെന്നും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പൊലീസിന് കോടതി നിര്‍ദേശം നല്കി.
ജയപ്രദയെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. രണ്ട് കേസുകള്‍ ജയപ്രദയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2019ലെ തെരഞ്ഞെടുപ്പില്‍ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് സീനിയര്‍ പ്രോസിക്യൂഷന് ഓഫീസര്‍ അമര്‍നാഥ് തിവാരി കണ്ടെത്തിയിരിക്കുന്നത്. കെമാരി, സ്വര് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുണ്ട്.
2004,2009 വര്‍ഷങ്ങളില്‍ യുപിയിലെ റാം പൂരില്‍ നിന്നും രണ്ട് തവണ സമാജ് വാദി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട് ജയപ്രദ. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: