- പ്രവേശന പരീക്ഷ (എന്‍സിഎച്ച്എം- ജെഇഇ 2024) ദേശീയതലത്തില്‍ മേയ് 11ന്
- പ്ലസ്ടുകാര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അവസരം
- വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് https://exams.nta.ac.in/NCHM ല്‍
ഓണ്‍ലൈന്‍ രജിസ്ട്രേഷന് മാര്‍ച്ച് 31 വരെ
ഭാരതത്തിലെ 78 ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ ഈ വര്‍ഷം നടത്തുന്ന ത്രിവത്സര ബിഎസ് സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് (ബിഎസ്സി- എച്ച്എച്ച്എ) കോഴ്സുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷ (എന്‍സിഎച്ച്എം- ജെഇഇ 2024) മേയ് 11 ശനിയാഴ്ച രാവിലെ 9 മുതല്‍ 12 വരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ നടക്കും.
പരീക്ഷാ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://exams.nta.ac.in/ ചഇഒങല് ലഭിക്കും. ഓണ്‍ലൈനായി മാര്‍ച്ച് 31 വൈകിട്ട് 5 മണിവരെ രജിസ്റ്റര്‍ ചെയ്യാം. ഫീസ്- ജനറല്‍ / ഒബിസി നോണ്‍ക്രിമിലെയര്‍ വിഭാഗങ്ങള്‍ക്ക് 1000 രൂപ, ജനറല്‍ ഇഡബ്ല്യുഎസ് വിഭാഗത്തിന് 700 രൂപ. എസ് സി/ എസ്ടി/ പിഡബ്ല്യുഡി/ തേര്‍ഡ് ജന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 450 രൂപ. ക്രഡിറ്റ് / ഡബിറ്റ് കാര്‍ഡ് നെറ്റ് ബാങ്കിംഗ് മുഖാന്തിരം മാര്‍ച്ച് 31 രാത്രി 11.50 മണിവരെ ഫീസ് അടയ്ക്കാം.
ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങള്‍ പഠിച്ച് ഹയര്‍സെക്കന്ററി / പ്ലസ്ടു/ തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. അഡ്മിഷന് സമയത്ത് ഫിസിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
എന്‍സിഎച്ച്എം- ജെഇഇ 2024 കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ന്യൂമെറിക്കല്‍ എബിലിറ്റി ആന്റ് അനലിറ്റിക്കല്‍ ആപ്ടിട്യൂഡ്, റീസണിംഗ് ആന്റ് ലോജിക്കല്‍ ഡിസ്ക്ഷന്‍, ജനറല്‍ നോളജ് ആന്റ് കറന്റ് അഫയേഴ്സ്, ഇംഗ്ലീഷ് ലാംഗുവേജ്, ആപ്ടിട്യൂഡ് ഫോര്‍ സര്‍വ്വീസ് സെക്ടര്‍ മേഖലകളില്‍ നിന്നും മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 200 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ നഗരങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
എന്‍സിഎച്ച്എം- ജെഇഇ 2024 സ്കോര്‍ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ 21, വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ 30, പൊതുമേഖലയില്‍ ഒന്ന് പൊതുസ്വകാര്യ പങ്കാളിത്തമുള്ള (പിപിപി) രണ്ട്, സ്വകാര്യമേഖലയില്‍ 24 ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ബിഎസ് സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രെഷന്‍ കോഴ്സില്‍ പ്രവേശനം നേടാം. കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് തിരുവനന്തപുരം കോവളത്താണ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് കോഴിക്കോടും സ്വകാര്യമേഖലയില്‍ കാറ്ററിംഗ് കോളേജ് മൂന്നാറിലും ഒറിയന്റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് വയനാട്ടിലുമാണ് ഉള്ളത്. എന്‍സിഎച്ച്എംസിടിയുടെ നിയന്ത്രണത്തിലാണ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിട്ട്യൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷത്തെ ബിസ് സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന് കോഴ്സില്‍ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന് ആന്റ് ഹൗസ് കീപ്പിംഗ്, ഹോട്ടല്‍ അക്കൗണ്ടന്‍സി, ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി, ഹ്യൂമെന്‍ റിസേഴ്സ് മാനേജ്മെന്റ്, ഫെസിലിറ്റി പ്ലാനിംഗ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് ടൂറിസം മാര്‍ക്കറ്റിംഗ് ആന്റ് മാനേജ്മെന്റ് മുതലായ വിഷയങ്ങള്‍ പഠിപ്പിക്കും. ബിരുദത്തിന് ജവഹര്‍ലാല്‍നെഹ്റു സര്‍വ്വകലാശാലയുടെ അംഗീകാരമുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയ്ക്കാവശ്യമായ പരിജ്ഞാനവും നൈപൂണ്യവും കോഴ്സിലൂടെ ലഭിക്കുന്നു. പഠിച്ചിറങ്ങുന്നവര്‍ക്ക് ഹോസ്പിറ്റാലിറ്റി/ അനുബന്ധമേഖലകളില്‍ എക്സിക്യൂട്ടീവ്/ മാനേജര്‍ ഷെഫ് മുതലായ തസ്തികകളില്‍ ജോലിസാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: