Categories: India

ജാര്‍ഖണ്ഡില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി 12 മരണം

ട്രെയിനില്‍ തീപിടുത്തമുണ്ടായെന്ന പ്രചാരണത്തെ തുടര്‍ന്ന് ട്രാക്കിലേക്ക് ഇറങ്ങിയവരിലേക്ക് മറ്റൊരു ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു

Published by

റാഞ്ചി :ജാര്‍ഖണ്ഡിലെ ജംതാരയില്‍ ബുധനാഴ്ച വൈകുന്നേരം കാലാജാരിയ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി അപകടം.12 പേര്‍ മരിച്ചതായാണ് കരുതുന്നത്.

ട്രെയിനില്‍ തീപിടുത്തമുണ്ടായെന്ന പ്രചാരണത്തെ തുടര്‍ന്ന് ട്രാക്കിലേക്ക് ഇറങ്ങിയവരിലേക്ക് മറ്റൊരു ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു. മെഡിക്കല്‍ സംഘങ്ങളും ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവത്തിന് ഉത്തരവാദികളെ തിരിച്ചറിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയം ഞങ്ങള്‍ നിയമസഭയിലും ഉന്നയിക്കും.മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല- ഇര്‍ഫാന്‍ അന്‍സാരി എംഎല്‍എ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by