മധുര: പ്രധാനമന്ത്രി നരേന്ദ്ര മോദി പല്ലടത്ത് വച്ച് ജര്‍മ്മന്‍ ഗായിക കസാന്ദ്ര മേ സ്പിറ്റ്മാനുമായും അവരുടെ അമ്മയുമായും കൂടിക്കാഴ്ച നടത്തി. അവര്‍ മോദിക്ക് മുന്നില്‍ അച്യുതം കേശവം എന്ന കീര്‍ത്തനവും ഒരു തമിഴ് ഗാനവും ആലപിച്ചു. അവരുടെ ആലാപനവും ഗ്ലാസ് ടീപ്പോയില്‍ മോദി അതിന് താളം പിടിക്കുന്നതും മനോഹരമായ ദൃശ്യങ്ങളാണ്. ആലാപനം കഴിഞ്ഞ് അരേ വാ എന്നു പറഞ്ഞ് പ്രധാനമന്ത്രി അവരെ അഭിനന്ദിക്കുന്നതും കാണാം.
‘ഞങ്ങളുടെ ഇടപെടലില്‍ കാണുന്നതുപോലെ, കസാന്ദ്ര മേ സ്പിറ്റ്മാന്റെ ഭാരതത്തോടുള്ള സ്നേഹം മാതൃകാപരമാണ്. അവരുടെ ഭാവി ശ്രമങ്ങള്‍ക്ക് എന്റെ ആശംസകള്‍.’ മോദി എക്സില്‍ കുറിച്ചു. കൂടിക്കാഴ്ചയുടെ വീഡിയോയും മോദി പോസ്റ്റ് ചെയ്തിട്ടുണ്ട്.
Cassandra Mae Spittmann’s love for India is exemplary, as seen in our interaction. My best wishes for her future endeavours. pic.twitter.com/1MWvSXhRFW
— Narendra Modi (@narendramodi) February 27, 2024
കസാന്ദ്ര മേ സ്പിറ്റ്മാനെ പ്രധാനമന്ത്രി തന്റെ മന് കി ബാത്ത് പരിപാടിയില്‍ പരാമര്‍ശിച്ചിരുന്നു. അവര്‍ പല ഭാരതീയ ഭാഷകളിലും ഗാനങ്ങള്‍, പ്രത്യേകിച്ച് ഭക്തിഗാനങ്ങള്‍ ആലപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: