മുംബൈ: ഇന്ത്യയുടെ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്‌സ്പ്രസ് അടുത്ത സാമ്പത്തിക വർഷം 40 ശതമാനം കൂടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ പദ്ധതിയിട്ടതായി റിപ്പോർട്ട്. കമ്പനി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം ആഭ്യന്തര റൂട്ടുകളിൽ ഏകീകരിക്കുന്നതിൽ എയർലൈൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടുത്താൻ കമ്പനി തീരുമാനിച്ചിട്ടില്ല. എന്നാൽ അന്താരാഷ്‌ട്ര നെറ്റ്‌വർക്കിൽ നേരിയ വർദ്ധനവ് ഉണ്ടായേക്കാമെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു.
എയർ ഇന്ത്യ എക്‌സ്പ്രസിന് നിലവിൽ 350 പ്രതിദിന ഫ്‌ളൈറ്റുകൾ സർവ്വീസ് നടത്തുന്നുണ്ട്. കൂടാതെ 69 വിമാനങ്ങളാണ് കമ്പനിക്ക് സ്വന്തമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: