കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓപ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റെഗുലർ, ഫുൾടൈം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെയും വിദുരപഠന പിജി ഡിപ്ലോമ കോഴ്സുകളിലെയും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള രണ്ടുവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെൻറ്-റൂറൽ മാനേജ്മെൻറ് (പി.ജി.ഡി.എം.-ആർ.എം.), ഒരുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റൂറൽ ഡെവലപ്മെന്റ് മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് 50 ശതമാനം മാർക്കോടെ ബാച്ചിലർ ബിരുദമാണ് യോഗ്യത. രണ്ടുവർഷ റൂറൽ മാനേജ്മെൻറ് പ്രോഗ്രാം അപേക്ഷകർക്ക്, സി.എ.ടി./എക്സ്.എ.ടി./എം.എ.ടി./സി.എം.എ.ടി./ എ.ടി.എം.എ./ജി.എം.എ.ടി. എന്നിവയിലൊന്നിലെ സാധുവായ സ്‌കോർ ഉണ്ടായിരിക്കണം. അവസാന വർഷ വിദ്യാർത്ഥികൾ ജൂൺ 15-നകം നിബന്ധനകൾ പൂർത്തിയാക്കുന്ന പക്ഷം അപേക്ഷിക്കാവുന്നതാണ്.
രണ്ട് വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗ്രൂപ്പ് ഡിസ്‌കഷൻ, പേഴ്സണൽ, ഇന്റർവ്യൂ എന്നിവയിലൂടെയാകും തിരഞ്ഞെടുപ്പ്. ഓരോ പ്രോഗ്രാമിന്റെയും അപേക്ഷ ഓൺലൈൻ മുഖേന www.nirdpr.org.in/ എന്ന വെബ്സൈറ്റിലൂടെ നൽകാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 21-ആണ്.പ്രതിവർഷം 2,20,500 രൂപയാണ് കോഴ്സിന്റെ ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: