ഇടുക്കി: വന്യജീവി ആക്രമണം വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ മൂന്നാറിൽ കൺട്രോൾ റൂം തുറക്കാൻ തീരുമാനം. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ യോഗത്തിലാണ് തീരുമാനം. വയനാട് മാതൃകയിൽ ആർആർടി സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം.
പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തും. ആനത്താരയിൽ ഡ്രോൺ ക്യാമറ നിരീക്ഷണം ശക്തമാക്കും. പ്രശ്നങ്ങൾ നേരിടുന്ന മേഖലയിൽ ഫോറസ്റ്റ്, പോലീസ് സംയുക്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക