കേരളത്തില്‍ ലീഡര്‍ ഒന്നേ ഉള്ളൂ. അത് കെ. കരുണാകരനാണ്. 1967ല്‍ പേരുവീണതാണ് ലീഡര്‍ എന്നത്. ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ലീഡര്‍. അത് പിന്നെ വിളിപ്പേരായി. മറ്റാര്‍ക്കും ആ പേര് കിട്ടിയില്ല. ലീഡര്‍ക്ക് ഒരു മോനും മോളുമുണ്ട്. മോളുടെ പേരിപ്പോള്‍ കേള്‍ക്കാനേയില്ല. പകരം വാളെടുത്തിറങ്ങിയിരിക്കുകയാണ് മോന് മുരളി. ലീഡര്‍ക്ക് മൂത്രശങ്ക വന്നപ്പോള്‍ ഹൈക്കമാന്‍ഡില്‍ നിന്നും ഇറങ്ങിപ്പോയി. അപ്പോഴാണത്രെ കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക ഒരുങ്ങിയത്. ആന്റണിക്ക് പറ്റിയ അബദ്ധം. അന്നേരം നിര്‍ദ്ദേശിച്ചതാണ് ഈ പേര്. അങ്ങനെ മുരളി ആദ്യം എം.പിയായി. അതിനിടയില്‍ നിയമസഭയില്‍ മത്സരിച്ചു. ദയനീയമായി തോറ്റു. എംഎല്‍എ ആകാതെ കിട്ടിയ മന്ത്രിപ്പണി അങ്ങിനെ പോയി. പറയുന്നതെല്ലാം അബദ്ധം. വകതിരിവില്ലാത്തത്. അങ്ങിനെ ഒരിക്കല്‍ പറഞ്ഞു. എനിക്കിങ്ങനെ ഒരച്ഛനില്ലാന്ന്. അച്ഛന് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിട്ടും ലയിക്കാതെ നിന്നു കുറേക്കാലം. മുരളിയെക്കുറിച്ച് ഉണ്ണിത്താന് പറഞ്ഞിട്ടുണ്ട് എല്ലാം. ആണായത് ഭാഗ്യം. പെണ്ണായിരുന്നെങ്കില്‍ നല്ലൊരു സാധനമാകും മുരളിയെന്ന്. മുരളി ഇപ്പോള്‍ ബിജെപിയെ കയറി പിടിച്ചിരിക്കുന്നു.
ബിജെപിക്കെതിരെ ‘ഇന്ത്യാസഖ്യത്തിന്റെ’ മുന്നേറ്റത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുന്നതു കോണ്‍ഗ്രസിനാണെന്നാണ് മുരളിപക്ഷം. സിപിഎം അവകാശപ്പെടുന്നതു പോലെ കേരളത്തിലെ ഇടതുപക്ഷം ഒരു ദേശീയ ബദല്‍ അല്ല. ഇതേ സിപിഎം തമിഴ്നാട് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഖ്യത്തിലുമാണ്. കേരളത്തില്‍ സിപിഎമ്മിനുള്ള ശക്തി കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും ഇല്ല. മത്സരിക്കാന്‍ സീറ്റു കിട്ടിയാല്‍ തന്നെ വലിയ കാര്യമെന്നും പറഞ്ഞിരിക്കുന്നു. ഇന്ത്യ മുന്നണിക്ക് കുതിക്കണമെങ്കില്‍ കോണ്‍ഗ്രസ് ജയിക്കുന്ന സീറ്റുകളുടെ എണ്ണം കൂടണം. വടകര ഉള്‍പ്പെടെയുള്ള കേരളത്തിലെ സീറ്റുകളില്‍ കോണ്‍ഗ്രസും യുഡിഎഫും ജയിച്ചു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ജനങ്ങള്‍ക്കു നല്ല ബോധ്യമുണ്ട്. അവര്‍ സിപിഎമ്മിനെ തഴയുകയും ബിജെപിയെ എതിര്‍ക്കുകയും ചെയ്യും. വടകരയില്‍ ശൈലജ നില്‍ക്കുന്നത് ബിജെപിയുടെ വോട്ടുലക്ഷ്യമിട്ടാണെന്നും മുരളി പറയുന്നു.
ടിപിയെ കൊന്ന ശക്തികളെ പരാജയപ്പെടുത്തുക വടകര കടമയായി ഏറ്റെടുക്കും. സ്ഥാനാര്‍ഥി ആരാണ് എന്നത് അവര്‍ക്കു പ്രശ്നമല്ല. ആരായാലും സിപിഎമ്മിന്റെ സ്ഥാനാര്‍ഥി ആണല്ലോ. പല സന്ദര്‍ഭങ്ങളിലും തെരഞ്ഞെടുപ്പില്‍ ശൈലജ ടീച്ചറെ ബിജെപിക്കാര്‍ സഹായിച്ചിട്ടുണ്ട്. 1996ല്‍ പേരാവൂരില്‍നിന്ന് അവര്‍ ജയിച്ചത് ബിജെപി വോട്ടു കിട്ടിയാണെന്ന് പറയണമെങ്കില്‍ ഉളുപ്പ് അശേഷം ഇല്ലെന്ന് പറയേണ്ടിയിരിക്കുന്നു.
നേമത്തെ സിറ്റിങ് സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു നഷ്ടപ്പെട്ടത് ഞാന്‍ അവിടെ മത്സരിക്കാന്‍ നിന്നതുകൊണ്ടാണെന്ന വൈരാഗ്യം ആര്‍എസ്എസിന് എന്നോടു കാണും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് അവിടെ ജയിച്ചതെങ്കിലും എന്റെ സ്ഥാനാര്‍ഥിത്വമാണ് നിര്‍ണായകമായതെന്ന വിലയിരുത്തല്‍ പൊതുവില്‍ ഉണ്ടായിട്ടുണ്ടെന്നാണ് മുരളിയുടെ നിഗമനം. അച്ഛന് ജയിച്ച സീറ്റില്‍ ജയിക്കാനൊത്തില്ലല്ലൊ എന്നത് സങ്കടം മാത്രമല്ല, ബിജെപിയെ തോല്പിക്കാന് കത്തികുത്തിയതിന്റെ സന്തോഷവും പ്രകടമാണ്. സിപിഎം ഇപ്പോള്‍ മുതിര്‍ന്ന നേതാക്കളെ പലരെയും രംഗത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ കാര്യമാണ് ഓര്‍മയില്‍ വരുന്നത്. ഏതാനും എംഎല്‍എമാര്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചല്ലോ. ജയിച്ചതു മൂലം ഞാന്‍ ഒഴിഞ്ഞ വട്ടിയൂര്‍ക്കാവിലും അടൂര്‍ പ്രകാശിന്റെ കോന്നിയിലും ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുഡിഎഫ് തോറ്റു. അതുപോലെ സിപിഎമ്മിന്റെ എ.എം.ആരിഫ് എംഎല്‍എ ഒഴിഞ്ഞ അരൂര്‍ സീറ്റില്‍ യുഡിഎഫും ജയിച്ചു.
2019 ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ജയിച്ചെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം വല്ലാതെ കുറഞ്ഞു. അനാവശ്യ ഉപതെരഞ്ഞെടുപ്പുകള്‍ ജനം ആഗ്രഹിക്കുന്നില്ല എന്നാണ് ഇതു വ്യക്തമാക്കിയത്. എന്തായാലും ഇത്തവണ ഒരിടത്തും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരില്ല. എല്‍ഡിഎഫ് ഇറക്കുന്ന മന്ത്രിയും എംഎല്‍എമാരും എല്ലാം തോല്ക്കാന് പോകുകയാണെന്നാണ് മുരളീധരന്റെ കണക്കുകൂട്ടല്‍.
കോണ്‍ഗ്രസും ലീഗും തമ്മില്‍ ഉള്ളത് 53 വര്‍ഷത്തെ ബന്ധമാണ്. അത് ഒരിക്കലും തകരാന്‍ പോകുന്നില്ലത്രെ. ലീഗിന്റെ ആവശ്യം ഇത്രയും നീട്ടിക്കൊണ്ടുപോകാതെ തീര്‍ക്കേണ്ടിയിരുന്നെന്ന അഭിപ്രായം പൊതുവില്‍ ഉണ്ട്. എന്തായാലും ഉടന്‍തന്നെ പരിഹരിക്കുമെന്നാണ് മുരളി കരുതുന്നത്. രണ്ടു കൂട്ടരും തമ്മിലുള്ള ചര്‍ച്ച നടക്കുകയാണല്ലോ. യോജിച്ച തീരുമാനം അവര്‍ എടുക്കും. പുറത്തു നിന്ന് ഒരു നിര്‍ദേശം പറയേണ്ട കാര്യമില്ലല്ലോ. രണ്ടു കൈകളും ഉയര്‍ത്തി എല്ലാം ശുദ്ധമാണെന്നു പിണറായി വിജയന് പറയുന്നതു കേട്ടു. എങ്കില്‍ പിന്നെ എന്ത് അന്വേഷണവും നടക്കട്ടെ എന്ന് അദ്ദേഹം കരുതിയാല്‍ മതിയല്ലോ. എന്തിനാണ് അന്വേഷണം തടയാന്‍ കോടതികളുടെ പിന്നാലെ നടക്കുന്നത്. തെറ്റു ചെയ്തിട്ടില്ലെങ്കില്‍ നട്ടെല്ലു നിവര്‍ത്തി എന്തിനെയും നേരിടാന്‍ കഴിയണം. ഇവിടെ അങ്ങനെ ഒരു സമീപനമല്ല കാണുന്നത്. അതുകൊണ്ട് സംശയിക്കണമെന്നാണ് മുരളിയുടെ പക്ഷം. ഏതായാലും ഉണ്ണിത്താന് പറഞ്ഞതിലാണ് കാര്യം. മുരളി പെണ്ണായിരുന്നെങ്കില്‍ എന്താകും കഥ. ശിവ ശിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: