തിരുവനന്തപുരം: മതഭീകരവാദശക്തികളില്‍ നിന്നും കേരളത്തെ മുക്തമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. തിരുവനന്തപുരത്ത് നടന്ന കേരളപദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂഞ്ഞാറില്‍ വൈദികനെ ആക്രമിച്ച സംഭവത്തിലും ആറ്റുകാല്‍ പൊങ്കാലയ്ക്കെതിരെ നടന്ന ഹേറ്റ് ക്യാമ്പയിന് പിന്നിലും മതഭീകരവാദ ശക്തികളാണ്. കേരളത്തിലെ ഇടത്വലത് മുന്നണികളാണ് ഈ മതഭീകരവാദ സംഘടനകളെ പിന്തുണയ്ക്കുന്നത്. പൂഞ്ഞാറില്‍ ക്രൈസ്തവ പുരോഹിതന് ആരാധനാലയത്തിന് മുമ്പില്‍ വെച്ച് ആക്രമിക്കപ്പെട്ടിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇരു മുന്നണികളും സ്വീകരിച്ചത്. ഇതിനെതിരെ ശബ്ദിക്കാന്‍ ഇവിടെ ദേശീയ ജനാധിപത്യ സഖ്യം മാത്രമാണുള്ളത്.
രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. നിരവധി സമ്മാനങ്ങളുമായാണ് മോദി ഓരോ തവണയും കേരളത്തിലെത്താറുള്ളത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന രാഷ്ട്രീയം കേരളം ഏറ്റെടുത്തതിന്റെ തെളിവാണ് ഒരുമാസമായി കേരള പദയാത്രയ്ക്ക് സംസ്ഥാനത്തുടനീളം ലഭിച്ച സ്വീകരണം. പി.സി. ജോര്‍ജിന്റെ ജനപക്ഷം സെക്കുലര്‍ ബിജെപിയില്‍ ഒദ്യോഗികമായി ലയിച്ചു. ഓരോ പാര്‍ലമെന്റ് മണ്ഡലങ്ങളിലും നൂറുകണക്കിനാളുകളാണ് കേരളപദയാത്രയില്‍ ബിജെപി അംഗത്വം സ്വീകരിച്ചതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: