ബെംഗളൂരു: വൈറലായി ബെംഗളൂരുവില്‍ ബിബിഎംപി സ്ഥാപിച്ച സിഗ്‌നല്‍ ബോര്‍ഡ്. ട്രാഫിക് ബോധവത്കരണത്തിനായാണ് നഗരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചത്.
ഒറ്റത്തവണ ബോര്‍ഡ് വായിച്ചാല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാകുമെങ്കിലും, വ്യക്തമായി വായിച്ചാല്‍ കാര്യങ്ങള്‍ മനസിലാകും. ട്രാഫിക് നിയമങ്ങള്‍ പാലിക്കുക, നിങ്ങള്‍ക്കായി ആരോ വീട്ടില്‍ കാത്തിരിക്കുന്നു എന്നിങ്ങനെയാണ് ബോര്‍ഡില്‍ എഴുതിരിയിരിക്കുന്നത്. വാചകങ്ങളുടെ വലുപ്പം കുറച്ചും കൂട്ടിയും ഡിസൈന്‍ തയ്യാറാക്കിയതാണ് കാഴ്ചക്കാരില്‍ കൗതുകം ജനിപ്പിക്കാന്‍ കാരണം. ഒരു തവണ കൂടി വായിച്ചാല്‍ ബോര്‍ഡിലെ വാചകങ്ങളുടെ അര്‍ത്ഥം വ്യക്തമാകും. കബ്ബണ്‍ പാര്‍ക്കിനു സമീപം ബിബിഎംപി ആണ് പതിവില്‍നിന്ന് വ്യത്യസ്തമായ ട്രാഫിക് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
സമൂഹമാധ്യമമായ എക്‌സില്‍ (ട്വിറ്റര്‍) സുമുക് റാവു എന്നയാളാണ് ട്രാഫിക് ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബോര്‍ഡില്‍ ചെറുതായി എഴുതിയിരിക്കുന്ന വാചകങ്ങള്‍
ഡ്രൈവര്‍മാര്‍ കാണില്ലെന്ന് സുമുക് റാവു ചൂണ്ടിക്കാട്ടി. പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: