ബെംഗളൂരു: നെയിം ബോർഡിൽ 60 ശതമാനം കന്നഡ ഉൾപെടുത്തുന്നതിനായി വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ച് ബിബിഎംപി. ഇതുവരെ നഗരത്തിലെ 50,000 കടയുടമകൾക്കാണ് ബിബിഎംപി നോട്ടീസ് അയച്ചത്.
കടകളുടെ നെയിം ബോർഡിൽ കന്നഡ നിർബന്ധമാക്കുന്നത് ഉറപ്പാക്കാനായി മാർഷലുകളെയും ഹെൽത്ത് ഉദ്യോഗസ്ഥരെയും ബിബിഎംപി വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 40,000 വ്യാപാര സ്ഥാപനങ്ങളിൽ ഉത്തരവ് നടപ്പാക്കിയതായും, നെയിം ബോർഡിൽ കന്നഡ ഭാഷ ഉൾപെടുത്താൻ വിസമ്മതിച്ച കടയുടമകൾക്കെതിരെ 3,616 കേസുകൾ രജിസ്റ്റർ ചെയ്തതായും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
നിലവിൽ നെയിം ബോർഡുകളിലെ കന്നഡ ഭാഷ നിയമം നടപ്പാക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 ആണ്. ഇതിനു ശേഷം ബോർഡുകളിൽ 60 ശതമാനം കന്നഡ ഉൾപെടുത്താത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും, പിഴ ചുമത്തുകയും ചെയ്യുമെന്ന് തുഷാർ ഗിരിനാഥ് മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: