മുംബൈ: ചൈനയ്ക്ക് പകരം ഇന്ത്യയെ ലോകത്തിലെ നിര്‍മ്മാണക്കമ്പനി കൂടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ആശയത്തിന് പിന്തുണ നല്കി ചെക് റിപ്പബ്ലിക്കിലെ കാര്‍ നിര്‍മ്മാണക്കമ്പനിയായ സ്കോഡ രംഗത്തെത്തി.
2027ല്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്ത് തുടങ്ങും. സ്പെയറുകള്‍ ചെക് റിപ്പബ്ലിക്കില്‍ നിന്നും അയച്ച് ഇന്ത്യയില്‍ അംസബിള്‍ ചെയ്യും. മിക്കവാറും സ്കോഡയുടെ ഇലക്ട്രിക് കാറായ എന്യാക് ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ ഇറക്കാനുള്ള ടെസ്റ്റുകള്‍ പുരോഗമിക്കുകയാണ്.
ഇലക്ട്രിക് വാഹനനിര്‍മ്മാണത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നും ആറ് മോഡലുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതില്‍ ഒന്ന് ഈ വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കുമെന്നും സ്കോഡ ഇന്ത്യ ഡയറക്ടര്‍ പീറ്റര്‍ ജനേബ പറഞ്ഞു. ബാറ്ററിയില്‍ നിര്‍മ്മിതമായ ഇലക്ട്രിക് കാറുകളുടെ അസംബ്ലിങ്ങ് 2027ല്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്നും പീറ്റര്‍ ജനേബ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രിക് കാറുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും കൂടുതല്‍ പിന്തുണ നല്കുന്നതിനാലാണ് തങ്ങളും ഇലക്ട്രിക് കാര്‍ രംഗത്തേക്ക് കൂടുതലായി നീങ്ങുന്നത്. 2030ല്‍ വിറ്റഴിക്കപ്പെടുന്ന 30 ശതമാനം വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്ന നിലപാടിലാണ് ഇന്ത്യാ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
എന്യാക് :സ്കോഡ ആദ്യമായി ഇന്ത്യയില്‍ ഇറക്കുന്ന ഇലക്ട്രിക് കാര്‍
ഇലക്ട്രിക് കോംപാക്ട് എസ് യുവിയാണ് എന്യാക്. 2024ല്‍ ആണ് ഇന്ത്യന്‍ വിപണിയില്‍ എന്യാക് എന്ന ഇലക്ട്രിക് കാര്‍ എത്തുന്നത്. ഇതാദ്യമായാണ് ഒരു ഇലക്ട്രിക് കാര്‍ സ്കോഡ ഇന്ത്യയില്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം (2023) ഏകദേശം 41 ലക്ഷം കാറുകളാണ് വില്‍ക്കപ്പെട്ടത്. ഇത്രയും മികച്ച വില്‍ പന നടക്കുമ്പോള്‍ അതില്‍ 60000 മുതല്‍ 90000 വരെയുള്ള വാഹനങ്ങള്‍ സ്കോഡയുടേതായിരിക്കണമെന്നതാണ് മുന്നോട്ട് വെച്ചിരിക്കുന്ന ലക്ഷ്യം.
2020ല്‍ പ്രേഗില്‍ ഇറങ്ങിയ മോഡലാണ് എന്യാക്. 50 മുതല്‍ 55 ലക്ഷമാണ് വില. എങ്കിലും ഇന്ത്യയില്‍ ബിഎംഡബ്ല്യു എക്സ് 1, ഔഡി ക്യു3, മെഴ്സിഡിസ് ബെന്‍സ് ജിഎല്‍എ എന്നിവയുമായാണ് സ്കോഡ എന്യാക് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: