തിരുവനന്തപുരം: കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വിജയം. സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റില്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി അഭിഷേക് മനു സിങ്വിയെ പരാജയപ്പെടുത്തി ബിജെപിയുടെ ഹര്‍ഷ് മഹാജന് വിജയിച്ചു. മുൻ കോൺഗ്രസ് മന്ത്രി കൂടിയാണ് ഹര്‍ഷ് മഹാജന് .ഇതോടെ ഉത്തരേന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനത്തെ ഭരണം പ്രതിസന്ധിയിലായി.
68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയുമാണുള്ളത്. 6 കോണ്‍ഗ്രസ് എംഎല്‍എമാരും സര്‍ക്കാരിനെ പിന്തുണച്ച 3 സ്വതന്ത്രരും ക്രോസ് വോട്ട് ചെയ്തു.
ഇരുസ്ഥാനാര്‍ഥികള്‍ക്കും തുല്യവോട്ടുകിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നറുക്കെടുപ്പിലൂടെയാണ് ഹര്‍ഷ് മഹാജനെ വിജയിയായി പ്രഖ്യാപിച്ചത്.
ഹര്‍ഷ് മഹാജനെ അഭിനന്ദിച്ച അഭിഷേക് മനു സിങ്വി, തന്റ പരാജയത്തിന്റെ കാരണം കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് സർക്കാർ ന്യൂനപക്ഷമായെന്നും മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുകു രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂർ ആവശ്യപ്പെട്ടു. സർക്കാറിന്റെ കാലാവധി ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പാണ് എം.എൽ.എമാർ സർക്കാറിനെ വിട്ട് പോയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേവല ഭൂരിപക്ഷത്തിന് വേണ്ടത് 35 പേരുടെ പിന്തുണയാണ് വേണ്ടത്. . സുഖു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് ബിജെപിയുടെ നീക്കം, . 68 അംഗ സംസ്ഥാന നിയമസഭയില്‍ 40 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് ഇത് വലിയ തിരിച്ചടിയാണ്. നിലവില്‍ ബിജെപിക്ക് 25 എംഎല്‍എമാരാണ് നിയമസഭയില്‍ ഉള്ളത്.
. ബി.ജെ.പി സ്ഥാനാർഥി മുൻ കോൺഗ്രസ് മന്ത്രി കൂടിയായ ഹര്‍ഷ് മഹാജനാണ്. കോൺഗ്രസ് എം.എൽ.എ മാർ ഹർഷ് മഹാജന് അനുകൂലമായി വോട്ട് ചെയ്തതയാണ് വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: